പിന്നെയും വാത്മീകങ്ങളുയര്‍ന്നൂ നൂറ്റാണ്ടിന്റെ
കിന്നരപ്രകാണ്ഡത്തില്‍ മാനിഷാദകള്‍ പൂത്തു
മാറ്റുവിന്‍ ചട്ടങ്ങളെ മാറ്റുവിന്‍ പടവാളിന്
മാറ്റൊലി മുഴങ്ങുന്നു മാനസക്ഷേത്രങ്ങളില്
അഗ്നിപിണകള് പേറി ഭഗ്നമോഹത്തിന്‍ മുന്നില്‍
മുള്‍ക്കിരീടങ്ങള്‍ ചൂടി ചേതന വിതുമ്പുമ്പോള്‍
കാലത്തിന് മിഴിത്തുമ്പിലുതിരും നീര്‍മുത്തിന്റെ
ശോകഭാരങ്ങള്‍ ശോകവാഹിനിയൊഴുകുന്നു