കവിളത്തെനിയ്ക്കൊരു മുത്തം അതിൽ
കനകമണിച്ചുണ്ടിൻ നൃത്തം
കൈമാറും സ്നേഹത്തിനർത്ഥം അതിൽ
കതിരിടും പുളകിത ചിത്തം
(കവിളത്തെനിയ്ക്കൊരു.....)
ലലലാ....ലലലാ.....
മധുരം മധുരമനോഹരം ഈ
മധുമാസോൽസവ മന്ദസ്മിതം
മൗനം മൗനം മനസ്സമ്മതം എന്റെ
മനോരഥങ്ങൾതൻ പ്രതിഫലനം
(കവിളത്തെനിയ്ക്കൊരു.....)
ലലലാ.....ലലലാ.....
ആയിരം വിളക്കെരിയും തിരിമണ്ഡപം ഞാൻ
ആത്മാവിൽ നിർമ്മിച്ച മലർമണ്ഡപം
കതിർക്കുലയും കാവടിയും അഭിഷേകം ഇന്നു
കാൽചിലമ്പിൻ നാദമിവിടലങ്കാരം
(കവിളത്തെനിയ്ക്കൊരു.....)
kaviḽattĕniykkŏru muttaṁ adil
kanagamaṇiccuṇḍin nṛttaṁ
kaimāṟuṁ snehattinartthaṁ adil
kadiriḍuṁ puḽagida sittaṁ
(kaviḽattĕniykkŏru.....)
lalalā....lalalā.....
madhuraṁ madhuramanoharaṁ ī
madhumāsolsava mandasmidaṁ
maunaṁ maunaṁ manassammadaṁ ĕnṟĕ
manorathaṅṅaḽtan pradiphalanaṁ
(kaviḽattĕniykkŏru.....)
lalalā.....lalalā.....
āyiraṁ viḽakkĕriyuṁ tirimaṇḍabaṁ ñān
ātmāvil nirmmicca malarmaṇḍabaṁ
kadirkkulayuṁ kāvaḍiyuṁ abhiṣegaṁ innu
kālsilambin nādamiviḍalaṅgāraṁ
(kaviḽattĕniykkŏru.....)