Kathagali

കഥകളി
Work
Language

കഥകളിപ്പന്തലില്‍ ചിലമ്പുകെട്ടി
കളിവിളക്കിന്‍ മുന്നില്‍ മിഴിയിളക്കി
കഥകളിപ്പന്തലില്‍ ചിലമ്പുകെട്ടി
കളിവിളക്കിന്‍ മുന്നില്‍ മിഴിയിളക്കി...
കമലദളക്കൈമുദ്രയുമായ് നില്‍ക്കും
കേരളമൊരു സ്വപ്നസുന്ദരി....
കഥകളിപ്പന്തലില്‍ ചിലമ്പുകെട്ടി
കളിവിളക്കിന്‍ മുന്നില്‍ മിഴിയിളക്കി

വടക്കന്‍ പാട്ടിലെ ഞൊറിവെച്ചു തുന്നിയ
വയനാടന്‍ ചേലയും തറ്റുടുത്തു്
വടക്കന്‍ പാട്ടിലെ ഞൊറിവെച്ചു തുന്നിയ
വയനാടന്‍ ചേലയും തറ്റുടുത്തു്...
കാതരമിഴികളില്‍ സ്വപ്നവുമായവൾ
കാർ‌മുഖമേന്തി നടക്കുമ്പോള്‍
കാതരമിഴികളില്‍ സ്വപ്നവുമായവൾ
കാർ‌മുഖമേന്തി നടക്കുമ്പോള്‍
കർ‌ണ്ണികാരമായ് തോന്നും കേരളം
ഉദ്യാനനർ‌ത്തകിയാണെന്നു തോന്നും..
(കഥകളിപ്പന്തലില്‍...)

സ്വാതിതിരുനാളിന്‍ സ്വരലയം പാകിയ
സുവര്‍ണ്ണവീണയും കൈയിലേന്തി...
സ്വാതിതിരുനാളിന്‍ സ്വരലയം പാകിയ
സുവര്‍ണ്ണവീണയും കൈയിലേന്തി...
പൊന്നോണ നാളിന്റെ ഗീതവുമായവൾ
തൈമണിക്കാറ്റായ് ഒഴുകുമ്പോള്‍..
പൊന്നോണ നാളിന്റെ ഗീതവുമായവൾ
തൈമണിക്കാറ്റായ് ഒഴുകുമ്പോള്‍..
ലീലാവതിയായ് തോന്നും കേരളം
ശ്രീലകത്തമ്മയാണെന്നു തോന്നും...
(കഥകളിപ്പന്തലില്‍...)

kathagaḽippandalil silambugĕṭṭi
kaḽiviḽakkin munnil miḻiyiḽakki
kathagaḽippandalil silambugĕṭṭi
kaḽiviḽakkin munnil miḻiyiḽakki...
kamaladaḽakkaimudrayumāy nilkkuṁ
keraḽamŏru svapnasundari....
kathagaḽippandalil silambugĕṭṭi
kaḽiviḽakkin munnil miḻiyiḽakki

vaḍakkan pāṭṭilĕ ñŏṟivĕccu tunniya
vayanāḍan selayuṁ taṭruḍuttu്
vaḍakkan pāṭṭilĕ ñŏṟivĕccu tunniya
vayanāḍan selayuṁ taṭruḍuttu്...
kādaramiḻigaḽil svapnavumāyavaḽ
kār‌mukhamendi naḍakkumboḽ
kādaramiḻigaḽil svapnavumāyavaḽ
kār‌mukhamendi naḍakkumboḽ
kar‌ṇṇigāramāy tonnuṁ keraḽaṁ
udyānanar‌ttagiyāṇĕnnu tonnuṁ..
(kathagaḽippandalil...)

svādidirunāḽin svaralayaṁ pāgiya
suvarṇṇavīṇayuṁ kaiyilendi...
svādidirunāḽin svaralayaṁ pāgiya
suvarṇṇavīṇayuṁ kaiyilendi...
pŏnnoṇa nāḽinṟĕ gīdavumāyavaḽ
taimaṇikkāṭrāy ŏḻugumboḽ..
pŏnnoṇa nāḽinṟĕ gīdavumāyavaḽ
taimaṇikkāṭrāy ŏḻugumboḽ..
līlāvadiyāy tonnuṁ keraḽaṁ
śrīlagattammayāṇĕnnu tonnuṁ...
(kathagaḽippandalil...)