Kastoorikkuri tottu

കസ്തൂരിക്കുറി തൊട്ടു
Year
Language

കസ്തൂരിക്കുറി തൊട്ടു കസവുമുണ്ടുടുത്തിട്ടു
കണിദീപം കൊളുത്തുന്ന പൊന്‍‌പുലരി
സല്ലാപക്കിളികള്‍ക്കു പാലൂട്ടും നിന്‍ മുന്നില്‍
ജന്മങ്ങള്‍ തളിര്‍‌ക്കുന്നതൊന്നുപോലെ
വാത്സല്യത്തേന്‍‌കുടം നിറയുന്ന പുഴയുടെ പാട്ടും നീയല്ലേ
കൈ ചേര്‍‌ത്തു നീയൊരു മണിമുത്തം നല്‍കുമ്പോള്‍
കണ്ണില്‍ സ്നേഹം കടലുപോലെ...
(കസ്തൂരി...)

ഒന്നിന്മേലൊന്നായ് മാമഴച്ചിറകിലെ
മണിമയില്‍പ്പീലികള്‍ അരികില്‍ വച്ചു
അല്ലിപ്പൂങ്കാറ്റിന്‍ ചുംബനക്കുളിരു ഞാന്‍
അനുജനു നല്‍കാന്‍ കരുതിവച്ചു
സ്വര്‍ണ്ണച്ചരടിലരഞ്ഞാണം - ഇനി
സ്വപ്നം കൊണ്ടു തുലാഭാരം
കന്നിവിളക്കിനു ചോറൂണ്
എന്‍ കണ്ണല്ലേ നീ...
ഒരു ജീവനിലിരുമെയ്യുകളൊരുമിക്കും
കളിവിളയാട്ടം കണ്ടവരുണ്ടോ?
(കസ്തൂരി...)

മാതൃ ദേവോ ഭവഃ
പിതൃ ദേവോ ഭവഃ
ആചാര്യ ദേവോ ഭവഃ
അതിഥി ദേവോ ഭവഃ

പുന്നെല്ലിന്‍ പാടം വാസനക്കതിരിലെ
പുതുമണിയെല്ലാം നിനക്കു തന്നു
കണ്ണിന്‍‌മേല്‍ കണ്ണായ് അക്ഷരച്ചിമിഴിലെ
അറിവുകളും ഞാന്‍ പകര്‍ന്നു തന്നു
അണ്ണന്‍-തമ്പി കുളിച്ചു വാ
ഈ പൊന്നിന്‍‌കിണ്ണം നിറച്ചു താ
കണ്ണില്‍ കണ്ടതു ജയിച്ചു വാ നീ ഒന്നാമനായ്
ഒരു നൊമ്പരമറിയാതിവനൊരു പൂവിനു
കാവലിരുന്നതു കണ്ടവരുണ്ടോ?
(കസ്തൂരി...)

kastūrikkuṟi tŏṭṭu kasavumuṇḍuḍuttiṭṭu
kaṇidībaṁ kŏḽuttunna pŏn‌pulari
sallābakkiḽigaḽkku pālūṭṭuṁ nin munnil
janmaṅṅaḽ taḽir‌kkunnadŏnnubolĕ
vātsalyatten‌kuḍaṁ niṟayunna puḻayuḍĕ pāṭṭuṁ nīyalle
kai ser‌ttu nīyŏru maṇimuttaṁ nalgumboḽ
kaṇṇil snehaṁ kaḍalubolĕ...
(kastūri...)

ŏnninmelŏnnāy māmaḻacciṟagilĕ
maṇimayilppīligaḽ arigil vaccu
allippūṅgāṭrin suṁbanakkuḽiru ñān
anujanu nalgān karudivaccu
svarṇṇaccaraḍilaraññāṇaṁ - ini
svapnaṁ kŏṇḍu tulābhāraṁ
kanniviḽakkinu soṟūṇ
ĕn kaṇṇalle nī...
ŏru jīvanilirumĕyyugaḽŏrumikkuṁ
kaḽiviḽayāṭṭaṁ kaṇḍavaruṇḍo?
(kastūri...)

mātṛ devo bhavaḥ
pitṛ devo bhavaḥ
āsārya devo bhavaḥ
adithi devo bhavaḥ

punnĕllin pāḍaṁ vāsanakkadirilĕ
pudumaṇiyĕllāṁ ninakku tannu
kaṇṇin‌mel kaṇṇāy akṣaraccimiḻilĕ
aṟivugaḽuṁ ñān pagarnnu tannu
aṇṇan-tambi kuḽiccu vā
ī pŏnnin‌kiṇṇaṁ niṟaccu tā
kaṇṇil kaṇḍadu jayiccu vā nī ŏnnāmanāy
ŏru nŏmbaramaṟiyādivanŏru pūvinu
kāvalirunnadu kaṇḍavaruṇḍo?
(kastūri...)