Kastoori pottum tott

കസ്തൂരി പൊട്ടും തൊട്ട്‌
Year
Language

കസ്തൂരിപ്പൊട്ടും തൊട്ടെൻ കണ്ണാംതുമ്പീ വാ വാ
തിന കൊത്തി തിന്നാം പിന്നെ തില്ലാനകൾ പാടാം
എന്തു വേണം തിങ്കൾ വാവേ
ചന്തമിണങ്ങും പൂന്തേൻ മുന്തിരിങ്ങ
എന്റെ പഞ്ചാരപ്പൂമ്പൈതലേ
നെഞ്ചിൽ കൊഞ്ചാൻ നീയും വാ
(കസ്തൂരിപ്പൊട്ടും...)

തെയ്യാതെര തെയ്യാ തെരെ തെയ്തോം
തന തന തെയ്യാതെര തെയ്യാതെരെ തെയ് തെയ്തോം

മുകിലിൻ മുണ്ടും ഈ മൂവന്തി തൻ ചാന്തും
മുന്നാഴി പൂ പൊന്നും നൽകാം
കവിളിൽ മിന്നാണീ കായാമ്പൂവിൻ ചേലും
കണ്ണാടി പൊരി തോൽക്കും മിന്നും
ഓലക്കം ലോലാക്കായ് കാതിൽ തുള്ളാൻ
പീലിപ്പൂക്കണ്ണിൽ മൈവർണ്ണം ചാർത്താം
കൽക്കണ്ടത്തുണ്ടേ നിന്നെ മൂടാൻ
പൊൽപണ്ടം കൊണ്ടേ പോരും മിന്നൽ
എന്റെ പഞ്ചാരപ്പൂമ്പൈതലേ
നെഞ്ചിൽ കൊഞ്ചാൻ നീയും വാ
(കസ്തൂരിപ്പൊട്ടും...)

തെയ്യാതെര തെയ്യാ തെരെ തെയ്തോം
തന തന തെയ്യാതെര തെയ്യാതെരെ തെയ് തെയ്തോം
മഴവിൽ കൊമ്പിൽ ഈ മഞ്ചാടിപ്പൂന്തുമ്പിൽ
മായപ്പൂങ്കാറ്റാടും കാലം
കനവും കാണാം പൂങ്കണ്ണാടിയും നോക്കാം
കല്യാണിക്കുയിലേ നീ പോരൂ
മുട്ടോളം മൂടാം നിൻ മുടിയിൽ ചൂടാൻ
ഞെട്ടോളം മൊട്ടേകും പനിനീർപ്പാടം
തൂവെണ്ണ ചുണ്ടേ നിന്നെ കാണാൻ
കുഴലൂതി പോരുന്നുണ്ടേ കണ്ണൻ
എന്റെ പഞ്ചാരപ്പൂമ്പൈതലേ
നെഞ്ചിൽ കൊഞ്ചാൻ നീയും വാ
(കസ്തൂരിപ്പൊട്ടും...)

kastūrippŏṭṭuṁ tŏṭṭĕn kaṇṇāṁtumbī vā vā
tina kŏtti tinnāṁ pinnĕ tillānagaḽ pāḍāṁ
ĕndu veṇaṁ tiṅgaḽ vāve
sandamiṇaṅṅuṁ pūnden mundiriṅṅa
ĕnṟĕ pañjārappūmbaidale
nĕñjil kŏñjān nīyuṁ vā
(kastūrippŏṭṭuṁ...)

tĕyyādĕra tĕyyā tĕrĕ tĕydoṁ
tana tana tĕyyādĕra tĕyyādĕrĕ tĕy tĕydoṁ

mugilin muṇḍuṁ ī mūvandi tan sānduṁ
munnāḻi pū pŏnnuṁ nalgāṁ
kaviḽil minnāṇī kāyāmbūvin seluṁ
kaṇṇāḍi pŏri tolkkuṁ minnuṁ
olakkaṁ lolākkāy kādil tuḽḽān
pīlippūkkaṇṇil maivarṇṇaṁ sārttāṁ
kalkkaṇḍattuṇḍe ninnĕ mūḍān
pŏlbaṇḍaṁ kŏṇḍe poruṁ minnal
ĕnṟĕ pañjārappūmbaidale
nĕñjil kŏñjān nīyuṁ vā
(kastūrippŏṭṭuṁ...)

tĕyyādĕra tĕyyā tĕrĕ tĕydoṁ
tana tana tĕyyādĕra tĕyyādĕrĕ tĕy tĕydoṁ
maḻavil kŏmbil ī mañjāḍippūndumbil
māyappūṅgāṭrāḍuṁ kālaṁ
kanavuṁ kāṇāṁ pūṅgaṇṇāḍiyuṁ nokkāṁ
kalyāṇikkuyile nī porū
muṭṭoḽaṁ mūḍāṁ nin muḍiyil sūḍān
ñĕṭṭoḽaṁ mŏṭṭeguṁ paninīrppāḍaṁ
tūvĕṇṇa suṇḍe ninnĕ kāṇān
kuḻalūdi porunnuṇḍe kaṇṇan
ĕnṟĕ pañjārappūmbaidale
nĕñjil kŏñjān nīyuṁ vā
(kastūrippŏṭṭuṁ...)