മറക്കുമോ നീയെന്റെ മൗനഗാനം
ഒരുനാളും നിലയ്ക്കാത്ത വേണുഗാനം
കാണാതിരുന്നാല്‍ കരയുന്ന മിഴികളേ
കാണുമ്പോളെല്ലാം മറക്കുന്ന ഹൃദയമേ
(മറക്കുമോ)
തെളിയാത്ത പേനകൊണ്ടെന്റെ കൈവെള്ളയില്‍
എഴുതിയ ചിത്രങ്ങള്‍ മറന്നുപോയോ
വടക്കിനിക്കോലായില്‍ വിഷുവിളക്കണയാതെ
ഞാന്‍ തന്ന കൈനീട്ടമോര്‍മയില്ലേ
വിടപറഞ്ഞകന്നാലും മാടിമാടി വിളിക്കുന്നു
മനസ്സിലെ നൂറുനൂറു മയില്പ്പീലികള്
(മറക്കുമോ)
ഒന്നു തൊടുമ്പോള്‍ ഞാന്‍ താമരപ്പൂപോലെ
മിഴികൂമ്പി നിന്നൊരാ സന്ധ്യകളും
മുറിവേറ്റ കരളിനു മരുന്നായ് മാറും നിന്
ആയിരം നാവുള്ള സാന്ത്വനവും
മറക്കാന്‍ കൊതിച്ചാലും തിരിനീട്ടിയുണരുന്നു
മിഴി നിറഞ്ഞൊഴുകുന്ന പ്രിയനൊമ്പരം
(മറക്കുമോ)