Title (Indic)അഭിനന്ദനം WorkKarinizhal Year1971 LanguageMalayalam Credits Role Artist Music G Devarajan Performer P Susheela Writer Vayalar Ramavarma LyricsMalayalamഅഭിനന്ദനം എന്റെ അഭിനന്ദനം സഖി നിന്റെ കവിളിന്മേലൊരുചുംബനം ചുടുചുംബനം..... ഇനിയേഴു ദിവസങ്ങള്‍ എഴുന്നൂറു സ്വപ്നങ്ങള്‍ ഇതളിന്മേലിതള് ചൂടുമനുഭൂതികള് (ഇനിയേഴു) കതിര്മണ്ഡപത്തിലേക്കവയുമായ് നീ ചെന്നു കയറുമ്പോഴിതുകൂടി കൊണ്ടുപോകൂ കൊണ്ടുപോകൂ.... (അഭിനന്ദനം...) കുളിരോടു കുളിര്കോരി തളിരോടു തളിര്‍ചൂടി ചിരികൊണ്ടു ചിരിമൂടി പ്രണയാര്‍ദ്രയായ്(കുളിരോടു) പ്രിയമന്ദിരത്തിലേക്കൊരു രാത്രി നീ ചെന്നു കയറുമ്പോഴിതുകൂടി കൊണ്ടുപോകൂ കൊണ്ടു പോകൂ.... (അഭിനന്ദനം...) Englishabhinandanaṁ ĕnṟĕ abhinandanaṁ sakhi ninṟĕ kaviḽinmelŏrusuṁbanaṁ suḍusuṁbanaṁ..... iniyeḻu divasaṅṅaḽ ĕḻunnūṟu svapnaṅṅaḽ idaḽinmelidaḽ sūḍumanubhūdigaḽ (iniyeḻu) kadirmaṇḍabattilekkavayumāy nī sĕnnu kayaṟumboḻidugūḍi kŏṇḍubogū kŏṇḍubogū.... (abhinandanaṁ...) kuḽiroḍu kuḽirgori taḽiroḍu taḽirsūḍi sirigŏṇḍu sirimūḍi praṇayārdrayāy(kuḽiroḍu) priyamandirattilekkŏru rātri nī sĕnnu kayaṟumboḻidugūḍi kŏṇḍubogū kŏṇḍu pogū.... (abhinandanaṁ...)