കരിമ്പുവില്ലു കുലച്ചു...ഹാ....കരളിൽ വീഞ്ഞുനിറച്ചു.....ഹാ....
കരിമ്പുവില്ലു കുലച്ചു....കരളിൽ വീഞ്ഞു നിറച്ചു....
മദാലസാംഗനയായ്....മനോഹരാഞ്ചിതയായ്...
രതിപ്രതീകമായ്....വിടർന്നു വിടർന്നു രജനീഗന്ധിയായ് ഞാൻ...
(കരിമ്പുവില്ലു കുലച്ചു.....)
മാംസപുഷ്പദലങ്ങൾക്കുള്ളിലെ മാദകഗന്ധവുമായ്...
എത്ര രാത്രികൾ എത്ര പകലുകൾ ചിത്രശയ്യ വിരിച്ചു...
എത്ര രാത്രികൾ എത്ര പകലുകൾ ചിത്രശയ്യ വിരിച്ചു... അതിൽ ഞാൻ
സ്വപ്നകളഭം തളിച്ചു......സ്വപ്നകളഭം തളിച്ചു......
കരിമ്പുവില്ലുകുലച്ചു....കരളിൽ വീഞ്ഞു നിറച്ചു....
മദാലസാംഗനയായ്....മനോഹരാഞ്ചിതയായ്...
മദാലസാംഗനയായ്....മനോഹരാഞ്ചിതയായ്
രതിപ്രതീകമായ്....വിടർന്നു വിടർന്നു രജനീഗന്ധിയായ് ഞാൻ...
ഉള്ളിൽ കുളിരുമായ് ഉറക്കം മുടക്കും സ്വർഗ്ഗമേനകപോലെ....
ഉള്ളിൽ കുളിരുമായ് ഉറക്കം മുടക്കും സ്വർഗ്ഗമേനകപോലെ...
നിന്റെ മേനിയിൽ ഇഴയും ഞാനൊരു സ്വർണ്ണമണിനാഗം....
നിന്റെ മേനിയിൽ ഇഴയും ഞാനൊരു സ്വർണ്ണമണിനാഗം....ഇന്നൊരു
വർണ്ണമണിനാഗം.....വർണ്ണമണിനാഗം....
karimbuvillu kulaccu...hā....karaḽil vīññuniṟaccu.....hā....
karimbuvillu kulaccu....karaḽil vīññu niṟaccu....
madālasāṁganayāy....manoharāñjidayāy...
radipradīgamāy....viḍarnnu viḍarnnu rajanīgandhiyāy ñān...
(karimbuvillu kulaccu.....)
māṁsabuṣpadalaṅṅaḽkkuḽḽilĕ mādagagandhavumāy...
ĕtra rātrigaḽ ĕtra pagalugaḽ sitraśayya viriccu...
ĕtra rātrigaḽ ĕtra pagalugaḽ sitraśayya viriccu... adil ñān
svapnagaḽabhaṁ taḽiccu......svapnagaḽabhaṁ taḽiccu......
karimbuvillugulaccu....karaḽil vīññu niṟaccu....
madālasāṁganayāy....manoharāñjidayāy...
madālasāṁganayāy....manoharāñjidayāy
radipradīgamāy....viḍarnnu viḍarnnu rajanīgandhiyāy ñān...
uḽḽil kuḽirumāy uṟakkaṁ muḍakkuṁ svarggamenagabolĕ....
uḽḽil kuḽirumāy uṟakkaṁ muḍakkuṁ svarggamenagabolĕ...
ninṟĕ meniyil iḻayuṁ ñānŏru svarṇṇamaṇināgaṁ....
ninṟĕ meniyil iḻayuṁ ñānŏru svarṇṇamaṇināgaṁ....innŏru
varṇṇamaṇināgaṁ.....varṇṇamaṇināgaṁ....