Karanam tetriyaal

കരണം തെറ്റിയാൽ
Year
Language

കരണം തെറ്റിയാല്‍ മരണം ഞങ്ങടെ
കലയൊരു ജീവിതപരീക്ഷണം
കല്ലറയ്ക്കുള്ളിലെ പുഷ്പങ്ങള്‍ ഞങ്ങള്‍
ഉല്ലാസമേകും ശില്പങ്ങള്‍
(കരണം തെറ്റിയാല്‍....)

ചാട്ടയുണ്ടെങ്കില്‍ മാത്രം ഇവ അടങ്ങും
ഈ ചാട്ടയില്ലേല്‍ ഞങ്ങളെ ഇവ വിഴുങ്ങും
കമോണ്‍, കാം ആന്റ് സെറ്റില്‍
ആനയ്ക്കു തുടലിവിടെ ആത്മധൈര്യം
ഇതില്‍ ആകെ ഞങ്ങള്‍ക്കാശ്രയം തന്റേടം...
(കരണം തെറ്റിയാല്‍....)

ചിറകില്ലാതെ ഞങ്ങള്‍ പറക്കും
വളയമില്ലാതെ ഞങ്ങള്‍ ചാടും
അത്ഭുതസാഹസത്താല്‍ രസിപ്പിക്കും അതില്‍
അടിതെറ്റി വീണാലും നിങ്ങള്‍ ചിരിയ്ക്കും
ഹഹഹഹഹ
(കരണം തെറ്റിയാല്‍....)
ഉല്ലാസമേകും ശില്പങ്ങള്‍....

karaṇaṁ tĕṭriyāl maraṇaṁ ñaṅṅaḍĕ
kalayŏru jīvidabarīkṣaṇaṁ
kallaṟaykkuḽḽilĕ puṣpaṅṅaḽ ñaṅṅaḽ
ullāsameguṁ śilbaṅṅaḽ
(karaṇaṁ tĕṭriyāl....)

sāṭṭayuṇḍĕṅgil mātraṁ iva aḍaṅṅuṁ
ī sāṭṭayillel ñaṅṅaḽĕ iva viḻuṅṅuṁ
kamoṇ, kāṁ ānṟ sĕṭril
ānaykku tuḍaliviḍĕ ātmadhairyaṁ
idil āgĕ ñaṅṅaḽkkāśrayaṁ tanṟeḍaṁ...
(karaṇaṁ tĕṭriyāl....)

siṟagillādĕ ñaṅṅaḽ paṟakkuṁ
vaḽayamillādĕ ñaṅṅaḽ sāḍuṁ
atbhudasāhasattāl rasippikkuṁ adil
aḍidĕṭri vīṇāluṁ niṅṅaḽ siriykkuṁ
hahahahaha
(karaṇaṁ tĕṭriyāl....)
ullāsameguṁ śilbaṅṅaḽ....