കന്നിപ്പൂവിനിന്നു കല്യാണം
കന്നിപ്പൂവിനിന്നു കല്യാണം
തളിരാടിയാടിയൊരു താളമിടുന്നു
അവള്‍ നാണമോടെ മഞ്ഞിന്‍ ചേലയണിഞ്ഞു
കുറിക്കൂട്ടുമായി കിളിമുത്തമിടുന്നു
മംഗളം ദിവ്യസംഗമം (2)
വര്‍ണ്ണച്ചോലമലരിനും പുലര്‍കാലക്കതിരിനും
അനുരാഗ പരിണയം സുഖമേകും പരിമളം
താരുണ്യ മോഹം ചേരുന്ന മേളം
അല്ലി നിറയുന്നിതാ ഹര്‍ഷമുണരുന്നിതാ
ആലസ്യനീലം ചേരുന്ന നേത്രം
തമ്മില്‍ ഇടയുന്നിതാ ആടയുലയുന്നിതാ
ചിലും ചിലും സ്വരം ചൂടിയ ചുണ്ടുകള്‍
തൊടും തൊടും അഴകോടിയ കയ്യുകള്‍
സുഖം സുഖം നഖം പോറിയ പാടുകള്‍
ദേഹം ഒന്നായ് ജീവന്‍ ഒന്നായ് മാറും നിമിഷം
ഒരു ദാഹം വളര്‍ത്തി
പൂവിന്റെ സ്വപ്നം ചാലിച്ച വര്‍ണ്ണം
സൂര്യകിരണങ്ങളില്‍ രാഗലയനങ്ങളില്‍
താരിന്റെയുള്ളില്‍ മുത്തായ തേനും
ദേവകിരണങ്ങളില്‍ മൂകചലനങ്ങളില്‍
നിറം നിറം നിറം കൂട്ടിയ പീലികള്‍
ശരം ശരം ശരമേന്തിയ കണ്ണുകള്‍
മണം മണം മണമേറ്റിയ ചിന്തകള്‍
ദേഹം ഒന്നായ് ജീവന്‍ ഒന്നായ് ചേരും നിമിഷം
ഒരു മൌനം ഉണര്‍ത്തി
kannippūvininnu kalyāṇaṁ
taḽirāḍiyāḍiyŏru tāḽamiḍunnu
avaḽ nāṇamoḍĕ maññin selayaṇiññu
kuṟikkūṭṭumāyi kiḽimuttamiḍunnu
maṁgaḽaṁ divyasaṁgamaṁ (2)
varṇṇaccolamalarinuṁ pulargālakkadirinuṁ
anurāga pariṇayaṁ sukhameguṁ parimaḽaṁ
tāruṇya mohaṁ serunna meḽaṁ
alli niṟayunnidā harṣamuṇarunnidā
ālasyanīlaṁ serunna netraṁ
tammil iḍayunnidā āḍayulayunnidā
siluṁ siluṁ svaraṁ sūḍiya suṇḍugaḽ
tŏḍuṁ tŏḍuṁ aḻagoḍiya kayyugaḽ
sukhaṁ sukhaṁ nakhaṁ poṟiya pāḍugaḽ
dehaṁ ŏnnāy jīvan ŏnnāy māṟuṁ nimiṣaṁ
ŏru dāhaṁ vaḽartti
pūvinṟĕ svapnaṁ sālicca varṇṇaṁ
sūryagiraṇaṅṅaḽil rāgalayanaṅṅaḽil
tārinṟĕyuḽḽil muttāya tenuṁ
devagiraṇaṅṅaḽil mūgasalanaṅṅaḽil
niṟaṁ niṟaṁ niṟaṁ kūṭṭiya pīligaḽ
śaraṁ śaraṁ śaramendiya kaṇṇugaḽ
maṇaṁ maṇaṁ maṇameṭriya sindagaḽ
dehaṁ ŏnnāy jīvan ŏnnāy seruṁ nimiṣaṁ
ŏru maൌnaṁ uṇartti