Kannil nin meyyil

കണ്ണില്‍ നിന്‍ മെയ്യില്‍
Work
Year
Language

കണ്ണിൽ നിൻ മെയ്യിൽ ഓർമ്മപ്പൂവിൽ
ഇന്നാരോ പീലിയുഴിഞ്ഞൂ
പൊന്നോ പൂമൊട്ടോ വർണ്ണത്തെല്ലോ
നിൻ ഭാവം മോഹനമാക്കി
മിന്നാര കൈയ്യിൽ നിൻ തൂവൽ ചിരിവിതറി
തൈമാസത്തെന്നൽ പദമാടി തിരുമുടിയിൽ
ഇന്നലെ രാവായ് പാടി മറഞ്ഞു
നിന്റെ അനാഥ മൗനം...

നീയാണാദ്യം കണ്ണീർതൂകി
ശ്യാമാരണ്യത്തിൻ മീതേ
നീയാണാദ്യം പുഞ്ചിരിതൂകി
നിത്യനിലാവിൻ മീതേ
മൂവന്തിക്കതിരായ് നീ പൊൻമാടത്തുഞ്ചത്തും
കോലക്കുഴൽക്കിളിക്കുഞ്ഞേ..
കസ്തൂരിക്കുറിയുണ്ട് പവിഴപ്പുതുമിന്നുണ്ട്
നിറയോലപ്പൂമേടക്കൂടുണ്ട്..
കാണുന്നതെല്ലാം സ്വപ്നങ്ങളാക്കും
കോലക്കുഴൽ കിളിക്കുഞ്ഞേ..

ആഴിയുമൂഴിയും മൂളിയിണങ്ങും
നേരം മാടിവിളിയ്ക്കുന്നു
പൊൻമീനോടിയ മാനത്തെക്കൊമ്പിൽ
ഉണ്ണി പിരിഞ്ഞു പൂത്താരം
ഇടവത്തളിരിലയുണ്ട് ഇലവട്ടക്കുടയുണ്ട്
കോലക്കുഴൽക്കിളിക്കുഞ്ഞേ
വൈഢൂര്യച്ചെപ്പുണ്ട് സിന്ദൂരക്കൂട്ടുണ്ട്
താനാടും ചങ്ങാലി കൂട്ടുണ്ട്
തേടുന്നതെല്ല്ലാം രത്നങ്ങളാക്കും
കോലക്കുഴൽക്കിളിക്കുഞ്ഞേ...

kaṇṇil nin mĕyyil ormmappūvil
innāro pīliyuḻiññū
pŏnno pūmŏṭṭo varṇṇattĕllo
nin bhāvaṁ mohanamākki
minnāra kaiyyil nin dūval sirividaṟi
taimāsattĕnnal padamāḍi tirumuḍiyil
innalĕ rāvāy pāḍi maṟaññu
ninṟĕ anātha maunaṁ...

nīyāṇādyaṁ kaṇṇīrdūgi
śyāmāraṇyattin mīde
nīyāṇādyaṁ puñjiridūgi
nityanilāvin mīde
mūvandikkadirāy nī pŏnmāḍattuñjattuṁ
kolakkuḻalkkiḽikkuññe..
kastūrikkuṟiyuṇḍ paviḻappuduminnuṇḍ
niṟayolappūmeḍakkūḍuṇḍ..
kāṇunnadĕllāṁ svapnaṅṅaḽākkuṁ
kolakkuḻal kiḽikkuññe..

āḻiyumūḻiyuṁ mūḽiyiṇaṅṅuṁ
neraṁ māḍiviḽiykkunnu
pŏnmīnoḍiya mānattĕkkŏmbil
uṇṇi piriññu pūttāraṁ
iḍavattaḽirilayuṇḍ ilavaṭṭakkuḍayuṇḍ
kolakkuḻalkkiḽikkuññe
vaiḍhūryaccĕppuṇḍ sindūrakkūṭṭuṇḍ
tānāḍuṁ saṅṅāli kūṭṭuṇḍ
teḍunnadĕlllāṁ ratnaṅṅaḽākkuṁ
kolakkuḻalkkiḽikkuññe...