Kannil kannil

കണ്ണിൽ കണ്ണിൽ
Year
Language

കണ്ണില്‍ കണ്ണില്‍ മിന്നും കണ്ണാടിയില്‍
കണ്ണിന്‍ കണ്ണേ നിന്നെ കണ്ടു ഞാന്‍ (2)
അഴകേയെന്നഴകേ അറിയാതെയെന്തിനീ മിഴിയുഴിഞ്ഞു
(കണ്ണില്‍ കണ്ണില്‍ .... )

മെല്ലെ മെല്ലെ മുല്ലവല്ലി പോല്‍ മനസ്സു പൂക്കുന്നു
പിന്നെ പിന്നെ മഞ്ഞുതുള്ളിയായു് കൊലുസു ചാര്‍ത്തുന്നു
നിറമേഴുമായു് ഒരു പാട്ടു നിന്‍ മൃദുവീണ മൂളുന്നുവോ
പറയാന്‍ മറന്ന മൊഴിയില്‍ പറന്നു പതിനേഴില്‍ നിന്റെ പ്രണയം
(കണ്ണില്‍ കണ്ണില്‍ .... )

മുത്തേ മുത്തേ മുത്തുമാല പോല്‍ മുടിയില്‍ ചൂടാം ഞാന്‍
മിന്നാമിന്നി നിന്നെ മാറിലെ മറുകു പോല്‍ ചേര്‍ക്കാം
ജപമാലയില്‍ മണി പോലെ നിന്‍ വിരലില്‍ വിരിഞ്ഞെങ്കില്‍ ഞാന്‍
തഴുകാന്‍ മറന്ന തനുവില്‍ പടര്‍ന്ന തളിരാണു നിന്റെ ഹൃദയം
(കണ്ണില്‍ കണ്ണില്‍ .... )

kaṇṇil kaṇṇil minnuṁ kaṇṇāḍiyil
kaṇṇin kaṇṇe ninnĕ kaṇḍu ñān (2)
aḻageyĕnnaḻage aṟiyādĕyĕndinī miḻiyuḻiññu
(kaṇṇil kaṇṇil .... )

mĕllĕ mĕllĕ mullavalli pol manassu pūkkunnu
pinnĕ pinnĕ maññuduḽḽiyāyu് kŏlusu sārttunnu
niṟameḻumāyu് ŏru pāṭṭu nin mṛduvīṇa mūḽunnuvo
paṟayān maṟanna mŏḻiyil paṟannu padineḻil ninṟĕ praṇayaṁ
(kaṇṇil kaṇṇil .... )

mutte mutte muttumāla pol muḍiyil sūḍāṁ ñān
minnāminni ninnĕ māṟilĕ maṟugu pol serkkāṁ
jabamālayil maṇi polĕ nin viralil viriññĕṅgil ñān
taḻugān maṟanna tanuvil paḍarnna taḽirāṇu ninṟĕ hṛdayaṁ
(kaṇṇil kaṇṇil .... )