Kannil kaasittumba

കണ്ണില്‍ കാശിത്തുമ്പ
Work
Year
Language

കണ്ണില്‍ കാശിത്തുമ്പകള്‍
കവിളില്‍ കാവല്‍ത്തുമ്പികള്‍
മഞ്ഞിലുലാവും സന്ധ്യയില്‍
മധുവസന്തം നീ
(കണ്ണില്‍)

വാര്‍‌തിങ്കള്‍ മാളികയില്‍
വൈഡൂര്യയാമിനിയില്‍
മിന്നുന്നുവോ നിന്‍ മുഖം
കാറ്റിന്‍റെ ചുണ്ടിലെഴും
പാട്ടിന്‍റെ പല്ലവിയില്‍
കേള്‍ക്കുന്നുവോ നിന്‍ സ്വരം
ഒരു വെണ്‍‌ചിറകില്‍ പനിനീര്‍മുകിലായ്
പൊഴിയാമഴതന്‍ പവിഴം നിറയാന്‍
ഒരു വാനമ്പാടിക്കിളിമകളായ് ഞാന്‍
കൂടെ പോന്നോട്ടേ
(കണ്ണില്‍)

ആലോല നീലിമയില്‍
ആനന്ദചന്ദ്രികയില്‍
രാഗാര്‍ദ്രമായ് നിന്‍ മനം
മാനത്തെ മണ്‍‌ചിമിഴില്‍
സായാഹ്ന കുങ്കുമമായ്
മായുന്നുവോ നീ സ്വയം
ഒരു പൊന്‍‌വെയിലിന്‍ മഴവില്‍ക്കസവായ്
ഒഴുകും പുഴതന്‍ അല നീ ഞൊറിയാന്‍
ഒരു മായക്കാറ്റിന്‍ മണിവിരലായ് ഞാന്‍
നിന്നെ തൊട്ടോട്ടേ
(കണ്ണില്‍)

kaṇṇil kāśittumbagaḽ
kaviḽil kāvalttumbigaḽ
maññilulāvuṁ sandhyayil
madhuvasandaṁ nī
(kaṇṇil)

vār‌tiṅgaḽ māḽigayil
vaiḍūryayāminiyil
minnunnuvo nin mukhaṁ
kāṭrinṟĕ suṇḍilĕḻuṁ
pāṭṭinṟĕ pallaviyil
keḽkkunnuvo nin svaraṁ
ŏru vĕṇ‌siṟagil paninīrmugilāy
pŏḻiyāmaḻadan paviḻaṁ niṟayān
ŏru vānambāḍikkiḽimagaḽāy ñān
kūḍĕ ponnoṭṭe
(kaṇṇil)

ālola nīlimayil
ānandasandrigayil
rāgārdramāy nin manaṁ
mānattĕ maṇ‌simiḻil
sāyāhna kuṅgumamāy
māyunnuvo nī svayaṁ
ŏru pŏn‌vĕyilin maḻavilkkasavāy
ŏḻuguṁ puḻadan ala nī ñŏṟiyān
ŏru māyakkāṭrin maṇiviralāy ñān
ninnĕ tŏṭṭoṭṭe
(kaṇṇil)