Kannikkaavadi

കന്നിക്കാവടി
Year
Language

കന്നിക്കാവടിയാടും പുതുപൂമാനം
മഞ്ഞള്‍ക്കോടിയുടുക്കും നറുതേന്‍തീരം
ഒരു കാലസൂര്യനെ വരവേല്‍ക്കാന്‍
കണിമഞ്ഞു കാവിലും കളിമേളം
ശ്രുതിതേടിപ്പാടി ഞാനും കാറ്റും

കന്നിക്കാവടിയാടും പുതുപൂമാനം
മഞ്ഞള്‍ക്കോടിയുടുക്കും നറുതേന്‍തീരം

പൂവാലിപ്പൈയുണ്ടേ പൈമ്പാലിനു പുഴയുണ്ടേ
കുന്നോരം കൂത്താടും ശലഭങ്ങളും
രാത്തിങ്കള്‍ത്തെല്ലുണ്ടേ പൂങ്കാറ്റിനു തിരിവെയ്ക്കാന്‍
മാഞ്ഞാലും മായാത്ത നിറസന്ധ്യയില്‍
വരിനെല്ലിന്‍ പാടത്തെ വെണ്‍പ്രാവേ
കതിര്‍കൊത്തിപ്പാറുമ്പം മിണ്ടൂല്ലേ
ആമേനിയിലാത്മാവലിയാരേ തൊട്ടൂ

കന്നിക്കാവടിയാടും പുതുപൂമാനം
മഞ്ഞള്‍ക്കോടിയുടുക്കും നറുതേന്‍തീരം

സിന്ദൂരച്ചെപ്പുണ്ടേ വില്ലോലനിലാവുണ്ടേ
ചെമ്മാനപ്പെണ്ണിന്നു നിറം ചാര്‍ത്തുവാന്‍
മിന്നാരപ്പൊന്നുണ്ടേ മഴനൂലിനുമഴകുണ്ടേ
പൂക്കൈതക്കാടിന്റെ കളിപ്പൊയ്കയില്‍
മകരത്തില്‍ പെയ്യുന്ന മഞ്ഞുണ്ടേ
മനസ്സോരം പാടുന്ന പാട്ടുണ്ടേ
ആവീണയില്‍ അണിവീണയില്‍ അരേ തൊട്ടു
(കന്നിക്കാവടി )

kannikkāvaḍiyāḍuṁ pudubūmānaṁ
maññaḽkkoḍiyuḍukkuṁ naṟudendīraṁ
ŏru kālasūryanĕ varavelkkān
kaṇimaññu kāviluṁ kaḽimeḽaṁ
śrudideḍippāḍi ñānuṁ kāṭruṁ

kannikkāvaḍiyāḍuṁ pudubūmānaṁ
maññaḽkkoḍiyuḍukkuṁ naṟudendīraṁ

pūvālippaiyuṇḍe paimbālinu puḻayuṇḍe
kunnoraṁ kūttāḍuṁ śalabhaṅṅaḽuṁ
rāttiṅgaḽttĕlluṇḍe pūṅgāṭrinu tirivĕykkān
māññāluṁ māyātta niṟasandhyayil
varinĕllin pāḍattĕ vĕṇbrāve
kadirgŏttippāṟumbaṁ miṇḍūlle
āmeniyilātmāvaliyāre tŏṭṭū

kannikkāvaḍiyāḍuṁ pudubūmānaṁ
maññaḽkkoḍiyuḍukkuṁ naṟudendīraṁ

sindūraccĕppuṇḍe villolanilāvuṇḍe
sĕmmānappĕṇṇinnu niṟaṁ sārttuvān
minnārappŏnnuṇḍe maḻanūlinumaḻaguṇḍe
pūkkaidakkāḍinṟĕ kaḽippŏygayil
magarattil pĕyyunna maññuṇḍe
manassoraṁ pāḍunna pāṭṭuṇḍe
āvīṇayil aṇivīṇayil are tŏṭṭu
(kannikkāvaḍi )