Kanni maasattil

കന്നി മാസത്തില്‍
Year
Language

ഗണപതിയും ശിവനും വാണീദേവിയും
തുണയരുളേണമിന്ന് സല്‍‌ക്കഥ ചൊല്ലുവാന്‍
കന്നിമാസത്തിലെ ആയില്യം നാളില്
പന്നഗറാണിയാം കദ്രു പെറ്റുണ്ടായ
ശ്രേഷ്‌ഠനനന്തനും വാസുകി തക്ഷകന്‍
കാര്‍ക്കോടകന്‍ തൊട്ടുള്ളായിരം നാഗങ്ങള്‍

അഷ്‌ടനാഗക്കളമെത്തി നിന്നാടുവാന്‍
ഇഷ്‌ടമായുള്ളോരീ വീണ പാടുന്നുണ്ട്
താളവും മേളവും ഒത്തുചേരുന്നുണ്ട്
താപസ ഭാവം വിട്ടാട് നാഗങ്ങളേ
ചിത്തിര കാല്‍‌നാട്ടി ചേലുള്ള പന്തലില്‍
ചെത്തിയും ചെമ്പകം പിച്ചകം താമര

ആലില വെറ്റില പൂക്കുല മാവില
മേലാപ്പിനാകെയഴകു ചാര്‍ത്തുന്നുണ്ട്
മണിചിത്രകൂടത്തില്‍ വിളയാടാനാടിവാ
മാണിക്യക്കല്ലിന്റെ ദീപം തെളിച്ചുവാ
നൂറും പാലമൃതുണ്ണാന്‍ നാഗങ്ങളേ വരിക
നൂറു ദോഷങ്ങളകലാന്‍ തെളിയുക

gaṇabadiyuṁ śivanuṁ vāṇīdeviyuṁ
tuṇayaruḽeṇaminn sal‌kkatha sŏlluvān
kannimāsattilĕ āyilyaṁ nāḽil
pannagaṟāṇiyāṁ kadru pĕṭruṇḍāya
śreṣ‌ṭhananandanuṁ vāsugi takṣagan
kārkkoḍagan dŏṭṭuḽḽāyiraṁ nāgaṅṅaḽ

aṣ‌ṭanāgakkaḽamĕtti ninnāḍuvān
iṣ‌ṭamāyuḽḽorī vīṇa pāḍunnuṇḍ
tāḽavuṁ meḽavuṁ ŏttuserunnuṇḍ
tābasa bhāvaṁ viṭṭāṭ nāgaṅṅaḽe
sittira kāl‌nāṭṭi seluḽḽa pandalil
sĕttiyuṁ sĕmbagaṁ piccagaṁ tāmara

ālila vĕṭrila pūkkula māvila
melāppināgĕyaḻagu sārttunnuṇḍ
maṇisitragūḍattil viḽayāḍānāḍivā
māṇikyakkallinṟĕ dībaṁ tĕḽiccuvā
nūṟuṁ pālamṛtuṇṇān nāgaṅṅaḽe variga
nūṟu doṣaṅṅaḽagalān dĕḽiyuga