Kanneerin malayattum

കണ്ണീരിന്‍ മഴയത്തും
Work
Year
Language

കണ്ണീരിന്‍ മഴയത്തും നെടുവീര്‍പ്പിന്‍ കാറ്റത്തും
കരളേ ഞാന്‍ നിന്നെയും കാത്തിരിക്കും
ഖബറിന്നടിയിലും കാത്തിരിക്കും ഞാന്‍
കാത്തിരിക്കും

കാലച്ചെറുപ്പത്തില്‍ കളിയാടും നാള്‍മുതല്‍
കരളില്‍ഞാന്‍ സൂക്ഷിച്ചൊരാമോഹം
വിടരുന്നതിന്‍ മുന്‍പേ വിധിയുടെ കൈകളില്‍
വിളയാട്ടുപമ്പരമായി

ഇളകിമറിയുന്ന കല്ലോലമാലയില്‍
ഇടറുന്നു താമരത്തോണി
പൊലിയില്ലിനിയെന്റെ കരളില്‍ കൊളുത്തിയ
സ്നേഹത്തിന്‍ കൈത്തിരിനാളം

kaṇṇīrin maḻayattuṁ nĕḍuvīrppin kāṭrattuṁ
karaḽe ñān ninnĕyuṁ kāttirikkuṁ
khabaṟinnaḍiyiluṁ kāttirikkuṁ ñān
kāttirikkuṁ

kālaccĕṟuppattil kaḽiyāḍuṁ nāḽmudal
karaḽilñān sūkṣiccŏrāmohaṁ
viḍarunnadin munpe vidhiyuḍĕ kaigaḽil
viḽayāṭṭubambaramāyi

iḽagimaṟiyunna kallolamālayil
iḍaṟunnu tāmarattoṇi
pŏliyilliniyĕnṟĕ karaḽil kŏḽuttiya
snehattin kaittirināḽaṁ