Kanneerin malayattum

കണ്ണീരിന്‍ മഴയത്തും
Work
Year
Language

കണ്ണീരിന്‍ മഴയത്തും നെടുവീര്‍പ്പിന്‍ കാറ്റത്തും
കരളേ ഞാന്‍ നിന്നെയും കാത്തിരിക്കും
ഖബറിന്നടിയിലും കാത്തിരിക്കും ഞാന്‍
കാത്തിരിക്കും
കണ്ണീരിന്‍ മഴയത്തും.....

കാലച്ചെറുപ്പത്തില് കളിയാടും നാള്‍മുതല്‍
കരളില്‍ഞാന്‍ സൂക്ഷിച്ചമോഹം
വിടരുന്നതിന്‍ മുന്‍പേ വിധിയുടെ കൈകളിലെ
വിളയാട്ടുപമ്പരമായി

ഇളകിമറിയുന്ന കല്ലോലമാലയിലെ
ഇടറുന്നു താമരത്തോണി
പൊലിയില്ല നീയെന്റെ കരളില്‍ കൊളുത്തിയ
സ്നേഹത്തിന്‍ കൈത്തിരിനാളം

kaṇṇīrin maḻayattuṁ nĕḍuvīrppin kāṭrattuṁ
karaḽe ñān ninnĕyuṁ kāttirikkuṁ
khabaṟinnaḍiyiluṁ kāttirikkuṁ ñān
kāttirikkuṁ
kaṇṇīrin maḻayattuṁ.....

kālaccĕṟuppattil kaḽiyāḍuṁ nāḽmudal
karaḽilñān sūkṣiccamohaṁ
viḍarunnadin munpe vidhiyuḍĕ kaigaḽilĕ
viḽayāṭṭubambaramāyi

iḽagimaṟiyunna kallolamālayilĕ
iḍaṟunnu tāmarattoṇi
pŏliyilla nīyĕnṟĕ karaḽil kŏḽuttiya
snehattin kaittirināḽaṁ