Kanneeril

കണ്ണീരില്‍
Work
Year
Language

കണ്ണീരില്‍ നീരാട്ടു് എന്നും നോവിന്‍ താരാട്ടു്
ദുഖത്തിന്‍ പൊന്‍കൂട്ടില്‍ എന്നും തേങ്ങും കുയില്‍പ്പാട്ടു്..
തീയുള്ള നെഞ്ചം കാതോർത്തുവോ...
തേനുള്ള കൊഞ്ചല്‍ കേഴുന്നുവോ ദൂരേ...ദൂരേ...
നീറും ഉൾത്താരിൽ.....
ഓ...ഓ...കണ്ണീരില്‍ നീരാട്ടു് എന്നും നോവിന്‍ താരാട്ടു്
ദുഖത്തിന്‍ പൊന്‍കൂട്ടില്‍ എന്നും തേങ്ങും കുയില്‍പ്പാട്ടു്..

എകാകിനീ നിന്‍ മൂകാനുരാഗം
മെല്ലെ വാടും പൂവാകുന്നു...
സ്വര്‍ണ്ണം മിനുങ്ങും മാരന്റെ കണ്ണില്‍
സ്നേഹം ചൂടാന്‍ നീ വെമ്പുന്നോ...
പ്രിയതമനെങ്ങോ മിന്നിമറയുമ്പോള്‍
വിങ്ങുന്നോ നീ....
കള്ളിമുള്ളോ കൊള്ളും പോലെ നീറി നീറി താനേ നീ....
കണ്ണീരില്‍ നീരാട്ടു് എന്നും നോവിന്‍ താരാട്ടു്
ദുഖത്തിന്‍ പൊന്‍കൂട്ടില്‍ എന്നും തേങ്ങും കുയില്‍പ്പാട്ടു്..

ഓ.....ഓ....ഓ.....ഓ....

ശോകങ്ങളേകും ഭാരങ്ങളോടെ
രാവിന്‍ മാറില്‍ നീ ചായുമ്പോള്‍
എന്നും വിതുമ്പും ഉള്ളിന്റെയുള്ളില്‍
ഏതോ കുഞ്ഞിന്‍ കൈ നീളുമ്പോള്‍
ഇരുളലമേയും കരളിനു മീതേ
വാത്സല്യം നീ...
നിന്റെ നെഞ്ചും നീറും മഞ്ചം
നീര്‍ത്തി നീര്‍ത്തി താനേ....നീ.....
(കണ്ണീരില്‍ നീരാട്ടു്.....)

kaṇṇīril nīrāṭṭu് ĕnnuṁ novin dārāṭṭu്
dukhattin pŏnkūṭṭil ĕnnuṁ teṅṅuṁ kuyilppāṭṭu്..
tīyuḽḽa nĕñjaṁ kādorttuvo...
tenuḽḽa kŏñjal keḻunnuvo dūre...dūre...
nīṟuṁ uḽttāril.....
o...o...kaṇṇīril nīrāṭṭu് ĕnnuṁ novin dārāṭṭu്
dukhattin pŏnkūṭṭil ĕnnuṁ teṅṅuṁ kuyilppāṭṭu്..

ĕgāginī nin mūgānurāgaṁ
mĕllĕ vāḍuṁ pūvāgunnu...
svarṇṇaṁ minuṅṅuṁ māranṟĕ kaṇṇil
snehaṁ sūḍān nī vĕmbunno...
priyadamanĕṅṅo minnimaṟayumboḽ
viṅṅunno nī....
kaḽḽimuḽḽo kŏḽḽuṁ polĕ nīṟi nīṟi tāne nī....
kaṇṇīril nīrāṭṭu് ĕnnuṁ novin dārāṭṭu്
dukhattin pŏnkūṭṭil ĕnnuṁ teṅṅuṁ kuyilppāṭṭu്..

o.....o....o.....o....

śogaṅṅaḽeguṁ bhāraṅṅaḽoḍĕ
rāvin māṟil nī sāyumboḽ
ĕnnuṁ vidumbuṁ uḽḽinṟĕyuḽḽil
edo kuññin kai nīḽumboḽ
iruḽalameyuṁ karaḽinu mīde
vātsalyaṁ nī...
ninṟĕ nĕñjuṁ nīṟuṁ mañjaṁ
nīrtti nīrtti tāne....nī.....
(kaṇṇīril nīrāṭṭu്.....)