Kanne sellakkanne (F)

കണ്ണേ ചെല്ലക്കണ്ണേ (F)
Year
Language

കണ്ണേ ചെല്ലക്കണ്ണേ വാവോ വാവോ വാവേ താനേ താലേലോ
മുത്തേ മുല്ലത്തെല്ലേ മൂളും തത്തേ വായോ താളം താരാട്ടാം
വെള്ളിനിലവേ മടിയില്‍ മയങ്ങാം മാമൂട്ടാം
നിന്‍മിഴിയിലിതാ അഴലായി ഒരു പാവം പാട്ട്
കണ്ണേ നീയുറങ്ങു് താലേലോ താലേലോ
കണ്ണേചെല്ലക്കണ്ണേ.......

ഏതോ സായംസന്ധ്യാനേരം വിണ്ണില്‍പൂക്കും നക്ഷത്രംപോല്‍
മെല്ലേ നീയെന്നില്‍ പൂത്തല്ലോ
ആരോപാടും പാട്ടിന്‍ പൂവല്‍ തൂവല്‍മഞ്ഞില്‍ പെയ്യും
രാവില്‍ നീയെന്‍ നെഞ്ചോരം ചാഞ്ഞല്ലോ
ഒരു നിലാപ്പൂപ്പാടം കരുതി ഞാന്‍ നിനക്കായി
ഇളവെയില്‍ പൊന്‍നാണ്യം ഉരുകി നിന്നുടലായി
കണ്ണേ നീയുറങ്ങ് താലേലോ താലേലോ
കണ്ണേചെല്ലക്കണ്ണേ.....

മായാമന്ത്രപ്പീലിത്തെന്നല്‍ മാനംമൂടും മേഘങ്ങള്‍പോല്‍
നിന്‍റെ വാര്‍മെയ്യില്‍ ചേരുമ്പോള്‍
കണ്ണിന്മുമ്പില്‍ക്കാണ്‍മൂ കണ്ണാ കാളിന്തിപ്പൊന്‍ ഓളങ്ങള്‍ പോല്‍
നിന്‍ കായാമ്പൂ മെയ്യാവാന്‍
ഒരു മുളംതണ്ടായി നിന്‍ ചുണ്ടില്‍ ഞാന്‍ അലിയാം
ഒരു തരിപ്പൂവെണ്ണയായ് മൊഴികളില്‍ നുരയാം
കണ്ണേ നീയുറങ്ങ് താലേലോ താലേലോ
കണ്ണേ ചെല്ലക്കണ്ണേ.....
താലേലോ താലേലോ

kaṇṇe sĕllakkaṇṇe vāvo vāvo vāve tāne tālelo
mutte mullattĕlle mūḽuṁ tatte vāyo tāḽaṁ tārāṭṭāṁ
vĕḽḽinilave maḍiyil mayaṅṅāṁ māmūṭṭāṁ
ninmiḻiyilidā aḻalāyi ŏru pāvaṁ pāṭṭ
kaṇṇe nīyuṟaṅṅu് tālelo tālelo
kaṇṇesĕllakkaṇṇe.......

edo sāyaṁsandhyāneraṁ viṇṇilbūkkuṁ nakṣatraṁpol
mĕlle nīyĕnnil pūttallo
ārobāḍuṁ pāṭṭin pūval tūvalmaññil pĕyyuṁ
rāvil nīyĕn nĕñjoraṁ sāññallo
ŏru nilāppūppāḍaṁ karudi ñān ninakkāyi
iḽavĕyil pŏnnāṇyaṁ urugi ninnuḍalāyi
kaṇṇe nīyuṟaṅṅ tālelo tālelo
kaṇṇesĕllakkaṇṇe.....

māyāmandrappīlittĕnnal mānaṁmūḍuṁ meghaṅṅaḽpol
ninṟĕ vārmĕyyil serumboḽ
kaṇṇinmumbilkkāṇmū kaṇṇā kāḽindippŏn oḽaṅṅaḽ pol
nin kāyāmbū mĕyyāvān
ŏru muḽaṁtaṇḍāyi nin suṇḍil ñān aliyāṁ
ŏru tarippūvĕṇṇayāy mŏḻigaḽil nurayāṁ
kaṇṇe nīyuṟaṅṅ tālelo tālelo
kaṇṇe sĕllakkaṇṇe.....
tālelo tālelo