Title (Indic)മാനത്തെ മഴമുകില്‍ WorkKannappanunni Year1977 LanguageMalayalam Credits Role Artist Music K Raghavan Performer P Susheela Writer P Bhaskaran LyricsMalayalamമാനത്തെ മഴമുകില്‍ മാലകളേ ചേലൊത്ത മാടപ്പിറാവുകളേ തുളുനാടന്‍ കളരിയില്‍ പോയ്വരാമോ എന്റെ കുറിമാനം കൊണ്ടുനീ നല്‍കാമോ? മുല്ലപ്പൂബാണനെപ്പോല്‍ മെയ്യഴകുള്ളോരെന്‍ കല്യാണമുറച്ചെറുക്കന്‍ അവിടെയുണ്ടോ? കണ്ടാലോ സുന്ദരന്‍ എന്റെ മാരന് കരവാളെടുത്താലും കരളലിവുള്ളവന്‍ മാനത്തെ.... ഏഴാംകടലോടിവന്ന വീരാളിപ്പുടവയുമായ് എന്നവന് വരുമെന്നു ചോദിക്കാമോ? പൂമെത്ത നീര്‍ത്തി ഞാന്‍ കാത്തിരിക്കും മട്ടിപ്പാല് പുകച്ചു ഞാന്‍ കാത്തിരിക്കും മാനത്തെ..... Englishmānattĕ maḻamugil mālagaḽe selŏtta māḍappiṟāvugaḽe tuḽunāḍan kaḽariyil poyvarāmo ĕnṟĕ kuṟimānaṁ kŏṇḍunī nalgāmo? mullappūbāṇanĕppol mĕyyaḻaguḽḽorĕn kalyāṇamuṟaccĕṟukkan aviḍĕyuṇḍo? kaṇḍālo sundaran ĕnṟĕ māran karavāḽĕḍuttāluṁ karaḽalivuḽḽavan mānattĕ.... eḻāṁkaḍaloḍivanna vīrāḽippuḍavayumāy ĕnnavan varumĕnnu sodikkāmo? pūmĕtta nīrtti ñān kāttirikkuṁ maṭṭippāl pugaccu ñān kāttirikkuṁ mānattĕ.....