Kannanre sundil

കണ്ണന്റെ ചുണ്ടില്‍
Year
Language

കണ്ണന്‍റെ ചുണ്ടില്‍ തേന്മാരി പെയ്യും
പുല്ലാങ്കുഴലെന്നപോലെ...
നിന്നുടെ നെഞ്ചില്‍ വീണുമയങ്ങും
കേദാരരാഗമരന്ദം ഞാന്‍
ദിവ്യാനുരാഗസുഗന്ധം ഞാന്‍
(കണ്ണന്‍റെ)

നീ വന്നു തേന്‍ തന്നു
ശൃംഗാരസ്വപ്നത്തില്‍ നീരാടി
പുളകങ്ങള്‍‌തന്‍ പൂമ്പൊയ്കയില്‍
കല്ലോലമായ് നമ്മളാലോലം
മയിലായ് മാനസം ചാഞ്ചാടി
(കണ്ണന്‍റെ)

വിണ്ണോരം സിന്ദൂരം
പൂശുവാനെത്തും ത്രിസന്ധ്യേ
അറിയാതെ നീ തിരിനീട്ടിയോ
ഒരു സ്നേഹനാളമാം നിന്‍ ജന്മം
ഒരു സൂര്യനാളമാം നിന്‍ ജന്മം
(കണ്ണന്‍റെ)

kaṇṇanṟĕ suṇḍil tenmāri pĕyyuṁ
pullāṅguḻalĕnnabolĕ...
ninnuḍĕ nĕñjil vīṇumayaṅṅuṁ
kedārarāgamarandaṁ ñān
divyānurāgasugandhaṁ ñān
(kaṇṇanṟĕ)

nī vannu ten dannu
śṛṁgārasvapnattil nīrāḍi
puḽagaṅṅaḽ‌tan pūmbŏygayil
kallolamāy nammaḽālolaṁ
mayilāy mānasaṁ sāñjāḍi
(kaṇṇanṟĕ)

viṇṇoraṁ sindūraṁ
pūśuvānĕttuṁ trisandhye
aṟiyādĕ nī tirinīṭṭiyo
ŏru snehanāḽamāṁ nin janmaṁ
ŏru sūryanāḽamāṁ nin janmaṁ
(kaṇṇanṟĕ)