കണ്ണന്റെ കവിളില്‍ നിന്‍ സിന്ദൂര തിലകത്തിന്‍
ആ..ആ..
കണ്ണന്റെ കവിളിൽ നിൻ സിന്ദൂര തിലകത്തിൻ
വർണ്ണരേണുക്കൾ ഞങ്ങൾ കണ്ടല്ലോ രാധേ.(കണ്ണന്റെ)
ഹരിയുടെ മാറിൽ നിൻ ചികുരഭാരത്തിലുള്ള (2)
ചുരുൾ മുടിയിഴ ഒന്നു കണ്ടല്ലോ
ചുരുൾ മുടിയിഴ ഞങ്ങൾ കണ്ടല്ലോ (കണ്ണന്റെ...)
കാളിന്ദി തീരത്തിൽ സാലവന വീഥിയിൽ
നീലക്കാർ വർണ്ണനെ കണ്ടല്ലോ അവൻ
നിന്നെ കാത്തേറെ നേരം നിന്നല്ലോ
കേളീ മുരളികയിൽ വിരഹതാപത്തിന്റെ
മായാ മധുര ഗീതം ഉയർന്നല്ലോ(കണ്ണന്റെ...)
ഇന്നലെ നീ ചൂടിയ മന്ദാര മലർക്കുടം
ഇന്നലെ ചൂടിയ മന്ദാര മലർക്കുടം
കണ്ണന്റെ കൈയിൽ ഞങ്ങൾ കണ്ടല്ലോ രാധേ
എന്തിനു സംഭ്രമം... എന്തിനു ലജ്ജാ ഭാരം (2)
എന്തായാലും നിന്റെ സഖികളല്ലേ
ഞങ്ങള്‍ സഖികളല്ലേ
(കണ്ണന്റെ...)
ā..ā..
kaṇṇanṟĕ kaviḽil nin sindūra tilagattin
varṇṇareṇukkaḽ ñaṅṅaḽ kaṇḍallo rādhe.(kaṇṇanṟĕ)
hariyuḍĕ māṟil nin sigurabhārattiluḽḽa (2)
suruḽ muḍiyiḻa ŏnnu kaṇḍallo
suruḽ muḍiyiḻa ñaṅṅaḽ kaṇḍallo (kaṇṇanṟĕ...)
kāḽindi tīrattil sālavana vīthiyil
nīlakkār varṇṇanĕ kaṇḍallo avan
ninnĕ kātteṟĕ neraṁ ninnallo
keḽī muraḽigayil virahadābattinṟĕ
māyā madhura gīdaṁ uyarnnallo(kaṇṇanṟĕ...)
innalĕ nī sūḍiya mandāra malarkkuḍaṁ
innalĕ sūḍiya mandāra malarkkuḍaṁ
kaṇṇanṟĕ kaiyil ñaṅṅaḽ kaṇḍallo rādhe
ĕndinu saṁbhramaṁ... ĕndinu lajjā bhāraṁ (2)
ĕndāyāluṁ ninṟĕ sakhigaḽalle
ñaṅṅaḽ sakhigaḽalle
(kaṇṇanṟĕ...)