Kannanaayaal raadha venam

കണ്ണനായാല്‍ രാധ വേണം
Year
Language

കണ്ണനായാല്‍ രാധവേണം രാമനായാല്‍ സീതവേണം (2)
ഹൃദയം നിറയെ പ്രണയം പകരാന്‍ നാഥനായി നീ കൂടെ വേണം
കണ്ണനായാല്‍ രാധവേണം രാമനായാല്‍ സീതവേണം

ഒരു നിമിഷം നിന്നരികില്‍ നിന്നും പിരിയാന്‍ വയ്യല്ലോ (2)
പനിനീര്‍മലരിന്‍ തേന്‍ നുകര്‍ന്നാല്‍ വണ്ടിനു മതിവരുമോ
എപ്പോഴുമെപ്പോഴുമീ മുഖം എന്നില്‍ നിറ‍ഞ്ഞു നില്‍ക്കേണം
ഹരിചന്ദനയായി നിറകുങ്കുമമായി പൊന്നഴകേ ഓ
കണ്ണനായാല്‍ രാധവേണം രാമനായാല്‍ സീതവേണം

പൂമിഴി രണ്ടും നിറഞ്ഞതെന്നോടിഷ്ടം കൊണ്ടല്ലേ
പൂങ്കവിള്‍ രണ്ടും ചുവന്നതെന്നില്‍ സ്നേഹം കൊണ്ടല്ലേ
തങ്കനിലാവിന്‍ പൊന്‍കതിരല്ലേ പിണക്കമെന്താണു
അരുതേ ഇനിയും പരിഭവം അരുതേ എന്‍ കരളേ
ഒന്നു ചിരിക്കൂ
(കണ്ണനായാല്‍ രാധവേണം)

kaṇṇanāyāl rādhaveṇaṁ rāmanāyāl sīdaveṇaṁ (2)
hṛdayaṁ niṟayĕ praṇayaṁ pagarān nāthanāyi nī kūḍĕ veṇaṁ
kaṇṇanāyāl rādhaveṇaṁ rāmanāyāl sīdaveṇaṁ

ŏru nimiṣaṁ ninnarigil ninnuṁ piriyān vayyallo (2)
paninīrmalarin den nugarnnāl vaṇḍinu madivarumo
ĕppoḻumĕppoḻumī mukhaṁ ĕnnil niṟaññu nilkkeṇaṁ
harisandanayāyi niṟaguṅgumamāyi pŏnnaḻage o
kaṇṇanāyāl rādhaveṇaṁ rāmanāyāl sīdaveṇaṁ

pūmiḻi raṇḍuṁ niṟaññadĕnnoḍiṣṭaṁ kŏṇḍalle
pūṅgaviḽ raṇḍuṁ suvannadĕnnil snehaṁ kŏṇḍalle
taṅganilāvin pŏnkadiralle piṇakkamĕndāṇu
arude iniyuṁ paribhavaṁ arude ĕn karaḽe
ŏnnu sirikkū
(kaṇṇanāyāl rādhaveṇaṁ)