Kannaane mannaane

കണ്ണാണേ മണ്ണാണേ
Work
Year
Language

കണ്ണാണേ മണ്ണാണേ കാട്ടിലെത്തേവരാണേ
ഇന്നാണേ മല്ലീശന്‍ കോവിലില്‍ വേലകൊടിയേറ്റ്
അല്ലിയിലേ ചെമ്പല്ലി ചാന്തുകുറുക്കണ്ടേ?
ആണ്‍പണമോ പെണ്‍പണമോ വാഴ്വു കുറിക്കണ്ടേ?

കരടിമല കയറിവന്നൊരു കറുത്തമുത്തല്ലേ?
കരളിലൊരു കിരുകിരുപ്പ് കാര്യമറിഞ്ഞില്ലേ?
മാരനിന്നു വന്നുതന്ന ചക്കരമുത്തം
രാവുകളില്‍ കനവുനെയ്ത പെരുമുടിയാട്ടം
കണ്ണാണേ മണ്ണാണേ....

മലമുടിയില്‍ മഹദേവന്‍ കണ്ണുതുറന്നേ
മാദേവി മനമറിഞ്ഞു ചേര്‍ന്നുനിന്നേ
മലരായ മലരില് തേന്‍ നിറഞ്ഞേ
മാലോകരെല്ലാരും തരിച്ചു നിന്നേ
കണ്ണാണേ മണ്ണാണേ.........

kaṇṇāṇe maṇṇāṇe kāṭṭilĕttevarāṇe
innāṇe mallīśan kovilil velagŏḍiyeṭr
alliyile sĕmballi sānduguṟukkaṇḍe?
āṇbaṇamo pĕṇbaṇamo vāḻvu kuṟikkaṇḍe?

karaḍimala kayaṟivannŏru kaṟuttamuttalle?
karaḽilŏru kirugirupp kāryamaṟiññille?
māraninnu vannudanna sakkaramuttaṁ
rāvugaḽil kanavunĕyda pĕrumuḍiyāṭṭaṁ
kaṇṇāṇe maṇṇāṇe....

malamuḍiyil mahadevan kaṇṇuduṟanne
mādevi manamaṟiññu sernnuninne
malarāya malaril ten niṟaññe
mālogarĕllāruṁ tariccu ninne
kaṇṇāṇe maṇṇāṇe.........