കണിമുല്ലകള്‍ പൂത്തതു പോലെ
കണിമുല്ലകള്‍ പൂത്തതു പോലെ കവിതേ നിൻ ചിരി കണ്ടു
മണിമഞ്ഞളരഞ്ഞ നിലാവിൻ അഴകേ നിൻ കുറി കണ്ടു
ഒരു നിമിഷകലികയിൽ ശിശിരശലഭമേ പോരൂ മനസ്സോടലിയാൻ
(കണിമുല്ലകൾ...)
എന്നും നിന്നെ മാത്രം നെഞ്ചിനുള്ളിൽ കാത്തേ പോന്നു
ഏതോ പട്ടുതൂവൽ മെത്ത നീർത്തി ചായൂ ചായൂ
മേലെ മാനത്തെ നറുപൈമ്പാൽ കിണ്ണത്തിൽ
ഇരുമഞ്ഞിൻ തുള്ളികളായ് ഇനി നമ്മൾ ചേരുമ്പോൾ
ഒരു പുതിയ പുടവയായ് അതിൽ അരിയ കസവുമായ്
ഒരു പുതിയ പുടവയായ് അരിയ കസവുമായ് ഞാൻ അരികെ വരാം
(കണിമുല്ലകൾ...)
മേഘം പെയ്തിറങ്ങും നിന്റെ കണ്ണിൽ കാണാമേതോ
പ്രേമം നെയ്തു പാടും സ്വപ്നമേറ്റും മായാജാലം
കൊച്ചു നിലാച്ചിമിഴിൽ ചെറു പിച്ചകമൊട്ടായ് നീ
മഴ മേഞ്ഞൊരു താഴ്വരയിൽ കുനു കുഞ്ഞുവിളക്കായ് നീ
ഒരു പ്രണയതുളസിയായ് മിഴി വിരിയും ഉഷസ്സു പോൽ
ഒരു പ്രണയ തുളസിയായ് വിരിയും ഉഷസ്സു പോൽ ഞാൻ അരികിൽ വരാം
(കണിമുല്ലകൾ...)
നിന്നെ സ്നേഹിപ്പൂ ഞാൻ മാളവികേ
kaṇimullagaḽ pūttadu polĕ kavide nin siri kaṇḍu
maṇimaññaḽarañña nilāvin aḻage nin kuṟi kaṇḍu
ŏru nimiṣagaligayil śiśiraśalabhame porū manassoḍaliyān
(kaṇimullagaḽ...)
ĕnnuṁ ninnĕ mātraṁ nĕñjinuḽḽil kātte ponnu
edo paṭṭudūval mĕtta nīrtti sāyū sāyū
melĕ mānattĕ naṟubaimbāl kiṇṇattil
irumaññin duḽḽigaḽāy ini nammaḽ serumboḽ
ŏru pudiya puḍavayāy adil ariya kasavumāy
ŏru pudiya puḍavayāy ariya kasavumāy ñān arigĕ varāṁ
(kaṇimullagaḽ...)
meghaṁ pĕydiṟaṅṅuṁ ninṟĕ kaṇṇil kāṇāmedo
premaṁ nĕydu pāḍuṁ svapnameṭruṁ māyājālaṁ
kŏccu nilāccimiḻil sĕṟu piccagamŏṭṭāy nī
maḻa meññŏru tāḻvarayil kunu kuññuviḽakkāy nī
ŏru praṇayaduḽasiyāy miḻi viriyuṁ uṣassu pol
ŏru praṇaya tuḽasiyāy viriyuṁ uṣassu pol ñān arigil varāṁ
(kaṇimullagaḽ...)
ninnĕ snehippū ñān māḽavige