Kando kando kaakkakkuyile

കണ്ടോ കണ്ടോ കാക്കക്കുയിലേ
Year
Language

kando kando kaakkakkuyilae

കണ്ടോ കണ്ടോ കാക്ക കുയിലേ പട്ടുടുത്ത പാവക്കുഞ്ഞ്
കാറ്റു മൂളും ചൂളം കേട്ടാല്‍ മാറിലൊട്ടും മൈനക്കുഞ്ഞ്
പെയ്യാ മഴക്കാട്
കാട്ടില്‍ പൂവാലി പോല്‍ മേയും മഞ്ഞ്
മിന്നാ പൊന്നിന്‍ കൂട്
കൂട്ടില്‍ കുഞ്ഞാങ്കിളി പെണ്ണേ വായോ
കതിരായ് പതിരായ് ഒരു കഥ ഞാന്‍ പറയാം
പഴമൊഴി തന്‍ പൂം പാട്ടുമായ്
കണ്ടോ കണ്ടോ കണ്ടോ
( കണ്ടോ..)

കാട്ടുകൊമ്പനെ താലി കെട്ടിയീ കൊക്കന്‍ പൂച്ച
ആട്ടു തൊട്ടിലില്‍ കാല്‍ കുടഞ്ഞതോ പോക്കാന്‍ തവള
കുംഭ മാസത്തില്‍ കുരുവി നട്ടത് കുറുവാല്‍ നെല്ല്
നീലി ചുണ്ടെലി കൊയ്തെടുത്തതോ കാണാകനല്
കോലമയില്‍ തമ്പ്രാനുണ്ണാന്‍ നാട്ടു പഴംചോറ്
കാടി കുടഞ്ഞാരെ തന്നൂ ഓട്ടുകുടം മോര്
പോക്കിരിയും പീക്കിരിയും പട പോകുന്നെ
ഇന്നാണാറ്റിന്‍ കര നാട്ടില്‍ തൈപ്പൂയം
( കണ്ടോ...)

ആട്ടിന്‍ കുട്ടിയെ ഊട്ടിപോറ്റുവാന്‍ രാചെന്നായ
ഒന്നിറുക്കിയാല്‍ ചങ്കറുക്കുമീ ചതിയന്‍ഞണ്ട്
ആറ്റുമീനോടിഷ്ടം കൂടുവാന്‍ തടിയന്‍കൊക്ക്
പൂക്കറുമ്പി തന്‍ പാല്‍ കറക്കുവാന്‍ മൂര്‍ഖന്‍പാമ്പ്
ആഞ്ഞിലി മേലൂഞ്ഞാലാടാന്‍ കൂടെ വരുംവവ്വാല്
കൂനനുറുമ്പാണേ നാവില്‍ നെയ് മധുരം നല്‍കാം
പൂത്തകിലും കടുംതുടിയും മറിമായമായ്
ഈ നാട്ടില്‍ നടപ്പത് വേട്ടപുലിയാട്ടം
( കണ്ടോ...)

kando kando kaakkakkuyilae

kaṇḍo kaṇḍo kākka kuyile paṭṭuḍutta pāvakkuññ
kāṭru mūḽuṁ sūḽaṁ keṭṭāl māṟilŏṭṭuṁ mainakkuññ
pĕyyā maḻakkāṭ
kāṭṭil pūvāli pol meyuṁ maññ
minnā pŏnnin kūṭ
kūṭṭil kuññāṅgiḽi pĕṇṇe vāyo
kadirāy padirāy ŏru katha ñān paṟayāṁ
paḻamŏḻi tan pūṁ pāṭṭumāy
kaṇḍo kaṇḍo kaṇḍo
( kaṇḍo..)

kāṭṭugŏmbanĕ tāli kĕṭṭiyī kŏkkan pūcca
āṭṭu tŏṭṭilil kāl kuḍaññado pokkān davaḽa
kuṁbha māsattil kuruvi naṭṭat kuṟuvāl nĕll
nīli suṇḍĕli kŏydĕḍuttado kāṇāganal
kolamayil tambrānuṇṇān nāṭṭu paḻaṁcoṟ
kāḍi kuḍaññārĕ tannū oṭṭuguḍaṁ mor
pokkiriyuṁ pīkkiriyuṁ paḍa pogunnĕ
innāṇāṭrin kara nāṭṭil taippūyaṁ
( kaṇḍo...)

āṭṭin kuṭṭiyĕ ūṭṭiboṭruvān rāsĕnnāya
ŏnniṟukkiyāl saṅgaṟukkumī sadiyanñaṇḍ
āṭrumīnoḍiṣṭaṁ kūḍuvān daḍiyankŏkk
pūkkaṟumbi tan pāl kaṟakkuvān mūrghanpāmp
āññili melūññālāḍān kūḍĕ varuṁvavvāl
kūnanuṟumbāṇe nāvil nĕy madhuraṁ nalgāṁ
pūttagiluṁ kaḍuṁtuḍiyuṁ maṟimāyamāy
ī nāṭṭil naḍappat veṭṭabuliyāṭṭaṁ
( kaṇḍo...)