Kandaal mindaa vaayaadi

കണ്ടാല്‍ മിണ്ടാ വായാടി
Year
Language

കണ്ടാല്‍ മിണ്ടാ വായാടി കൂടേറാതെടീ കൂത്താടീ
കുറുമ്പുമായ് കുന്നോളം പറന്നു വാ (2)
കുന്നിലെ കുളിരാറ്റാൻ മഞ്ഞു പുതപ്പു തരാം
വെണ്ണിലാ തിരി കത്തും വെള്ളിവിളക്കു തരാം
വേനലിൻ ചിറകിലെ തൂവലിൽ മഴ തരാം
പകൽ മുഴുവനും ഇരുന്നു പാടുവാൻ പൂമരം തരാം
(കണ്ടാൽ മിണ്ടാ...)

ആരും നുള്ളാത്ത താരനെല്ലിക്ക
രാവിൽ കട്ടോണ്ട് കൂടെ കൊണ്ടേ വാ
ചെമ്മുകിലിൻ ചാന്തണിയും സൂര്യനെയും താ
ചന്തമെഴും തങ്കനിലാ തിങ്കളെയും താ (ആരും നുള്ളാത്ത )
കാറ്റടിക്കും കടലിലെ മുത്തു കൊണ്ട് മുത്തം താ
നിന്റെ വാർനെറ്റിമേൽ കുങ്കുമം കുറിയിടാം
തുടു തുടുക്കുമീ തുടുചിറകിനു ചന്ദനം തരാം
(കണ്ടാൽ മിണ്ടാ...)

ആറ്റിലെ കാവൽ മീൻ കുരുന്നെല്ലാം
നീലപ്പൊന്മാനായ് റാഞ്ചികൊണ്ടേ വാ
നീലവയല്‍പ്പൂവിലെ തേനിരന്നു താ
കാൽത്തളയും കണിവളയും കിലുങ്ങി കിലുങ്ങി വാ (ആറ്റിലെ..)
പെയ്തിറങ്ങും മഴയിലെ ആലിപ്പഴം കൊണ്ടേ വാ
നിന്റെ കൺപീലിമേൽ അഞ്ജനം ചാർത്തിടാം
കുറു കുറുകും നിൻ കുണുക്കു പാട്ടിനു തുടി തരാൻ വരാം
(കണ്ടാൽ മിണ്ടാ...)

kaṇḍāl miṇḍā vāyāḍi kūḍeṟādĕḍī kūttāḍī
kuṟumbumāy kunnoḽaṁ paṟannu vā (2)
kunnilĕ kuḽirāṭrān maññu pudappu tarāṁ
vĕṇṇilā tiri kattuṁ vĕḽḽiviḽakku tarāṁ
venalin siṟagilĕ tūvalil maḻa tarāṁ
pagal muḻuvanuṁ irunnu pāḍuvān pūmaraṁ tarāṁ
(kaṇḍāl miṇḍā...)

āruṁ nuḽḽātta tāranĕllikka
rāvil kaṭṭoṇḍ kūḍĕ kŏṇḍe vā
sĕmmugilin sāndaṇiyuṁ sūryanĕyuṁ tā
sandamĕḻuṁ taṅganilā tiṅgaḽĕyuṁ tā (āruṁ nuḽḽātta )
kāṭraḍikkuṁ kaḍalilĕ muttu kŏṇḍ muttaṁ tā
ninṟĕ vārnĕṭrimel kuṅgumaṁ kuṟiyiḍāṁ
tuḍu tuḍukkumī tuḍusiṟaginu sandanaṁ tarāṁ
(kaṇḍāl miṇḍā...)

āṭrilĕ kāval mīn kurunnĕllāṁ
nīlappŏnmānāy ṟāñjigŏṇḍe vā
nīlavayalppūvilĕ tenirannu tā
kālttaḽayuṁ kaṇivaḽayuṁ kiluṅṅi kiluṅṅi vā (āṭrilĕ..)
pĕydiṟaṅṅuṁ maḻayilĕ ālippaḻaṁ kŏṇḍe vā
ninṟĕ kaṇbīlimel añjanaṁ sārttiḍāṁ
kuṟu kuṟuguṁ nin kuṇukku pāṭṭinu tuḍi tarān varāṁ
(kaṇḍāl miṇḍā...)