Title (Indic)ദൈവസ്നേഹം WorkKanalkkireetam Year2002 LanguageMalayalam Credits Role Artist Music Berny Ignatius Performer KJ Yesudas Writer S Ramesan Nair LyricsMalayalamദൈവസ്നേഹം തേന്മഴ പോലെ തൈമണിത്തെന്നല്‍ പോലെ ദാഹവേനല് തീയെരിയുമ്പോള്‍ തണ്ണീര്‍പ്പന്തല്‍ പോലെ ദുഃഖിതന്മാരേ നിങ്ങള്‍ക്കെന്നും സ്വര്‍ഗരാജ്യം സ്വന്തമല്ലോ ദൈവത്തിന് നന്മകള് സ്വന്തമല്ലോ (ദൈവസ്നേഹം) അഭയം നല്കുന്ന തണലെവിടെ ആശ്രയമരുളുന്ന മൊഴിയെവിടെ അന്നം കൊടുക്കുന്ന തപസ്സെവിടെ അക്ഷരം നല്കുന്ന മനസ്സെവിടെ ആ മൊഴിക്കുള്ളില്‍ വാഴുന്നു ദൈവം ആനന്ദരൂപനായ് ആ മനസ്സിന്റെ വേരായ ദൈവം ആത്മീയ നാഥനായ് സ്നേഹമാകുന്നു ദൈവം ..... (ദൈവസ്നേഹം ) Englishdaivasnehaṁ tenmaḻa polĕ taimaṇittĕnnal polĕ dāhavenal tīyĕriyumboḽ taṇṇīrppandal polĕ duḥkhidanmāre niṅṅaḽkkĕnnuṁ svargarājyaṁ svandamallo daivattin nanmagaḽ svandamallo (daivasnehaṁ) abhayaṁ nalgunna taṇalĕviḍĕ āśrayamaruḽunna mŏḻiyĕviḍĕ annaṁ kŏḍukkunna tabassĕviḍĕ akṣaraṁ nalgunna manassĕviḍĕ ā mŏḻikkuḽḽil vāḻunnu daivaṁ ānandarūbanāy ā manassinṟĕ verāya daivaṁ ātmīya nāthanāy snehamāgunnu daivaṁ ..... (daivasnehaṁ )