കനലെന്നു കരുതി കണ്മണി ഞാന്‍
നിന്‍ കനകാധരങ്ങൾ കണ്ടപ്പോള്‍
മധുവെന്നറിഞ്ഞു പ്രിയസഖി ഞാനീ
കുസുമദളങ്ങള്‍ മുകര്‍ന്നപ്പോള്‍
ശരമെന്നു കരുതി മദിരാക്ഷി നിന്‍
കരിമിഴിയാദ്യം കണ്ടപ്പോള്‍
ഇന്നതിലലിയാന്‍ കഴിഞ്ഞപ്പോളത്
കമലങ്ങളാണെന്നറിഞ്ഞു ഞാന്‍
വില്ലെന്നു കരുതി മധുരാംഗിനിന്‍
ചില്ലിക്കൊടികള്‍ കണ്ടപ്പോള്‍
ഇന്നുനിന്നരികില്‍ വന്നപ്പോളത്
മഴവില്ലാണെന്നറിഞ്ഞുഞാന്‍