Title (Indic)മന്മഥ കഥയുടെ WorkKanal Kattakal Year1978 LanguageMalayalam Credits Role Artist Music V Dakshinamoorthy Performer KJ Yesudas Writer P Bhaskaran LyricsMalayalamമന്മഥകഥയുടെ ഗന്ധമറിയാതെ വര്ണ്ണമയൂരമൊന്നു വളര്‍ന്നു-കാട്ടില്‍ സ്വര്ണ്ണമരാളമൊന്നു വളര്‍ന്നു വനതരംഗിണി തീരത്തു വച്ചവളെ വാരിവാരി ഞാന്‍ പുണര്‍ന്നു അന്തിച്ചുവപ്പിനാല്‍ നാണിച്ചു കവിള് ചുവന്നു അംബരം ആ രംഗം കണ്ടു ആയിരം പൂക്കള്‍ വിരിഞ്ഞു വിരിഞ്ഞു നില്‍ക്കെ കാനനം പുളകം കൊണ്ടു രാഗകേളിക്കെന് പ്രേമനഗരിയിലെ രാജാങ്കണത്തില്‍ നീ വരുമോ ഈ മാലിനീതീരം വെടിഞ്ഞു നീ എന്‍ സ്നേഹ മായാനഗരിയില്‍ വരുമോ Englishmanmathagathayuḍĕ gandhamaṟiyādĕ varṇṇamayūramŏnnu vaḽarnnu-kāṭṭil svarṇṇamarāḽamŏnnu vaḽarnnu vanadaraṁgiṇi tīrattu vaccavaḽĕ vārivāri ñān puṇarnnu andiccuvappināl nāṇiccu kaviḽ suvannu aṁbaraṁ ā raṁgaṁ kaṇḍu āyiraṁ pūkkaḽ viriññu viriññu nilkkĕ kānanaṁ puḽagaṁ kŏṇḍu rāgageḽikkĕn premanagariyilĕ rājāṅgaṇattil nī varumo ī mālinīdīraṁ vĕḍiññu nī ĕn sneha māyānagariyil varumo