Kanagasilayiloru

കനകശിലയിലൊരു
Work
Year
Language

കനകശിലയിലൊരു ദേവീശില്പം
കളഭമഴയിലൊരു പൂജാതല്പം
ഓഒഓ...ഓഒഓ...ഓഒഓ...ഓ ഓ...
ഉയിരിലൊഴുകുമൊരു മോഹാവേശം
മിഴിയിലലിയുവതു നീലാകാശം
ഓഒഓ...ഓഒഓ...ഓഒഓ...ഓ ഓ...
മെയ് തലോടും നേരം നേരം
കൈ വിടുന്നു തീരം തീരം
നെഞ്ചിലേതോ താളം താളം
കണ്ണിൽ മിന്നും താരം താരം...
ചെല്ലത്താമര അല്ലിപ്പൂവിനു
മുല്ലപ്പൂക്കാലം...
ഓഹോ..ഇല്ലിക്കാട്ടിലെ ഓടത്തണ്ടിനു
കല്യാണക്കാലം....
(കനകശിലയിലൊരു....)

നീയെൻ...കാവേരിയായ്...പോരൂ പൊന്നോടമായ്...
ആത്മാവിലിന്നെൻ മാൻപേട നിന്നെ
തേടുന്നിതാ....ആ...ആ...
ഒന്നല്ല നൂറല്ല ഞാനെണ്ണിപ്പാടും രാഗം
എന്നാലും തീരില്ലാ ഈ ജേമന്തിപ്പൂ മോഹം..
(കനകശിലയിലൊരു....)

വാനിൽ പാറുമ്പോഴും..രാവിൻ നീലാമ്പൽ നീ...
തൈമാസമല്ലേ....താരുണ്യമുല്ലേ...
ആരാരിരോ....ഓ...ഓ...
താരാട്ടിൽ കേൾക്കുന്നു ഈ താലിപ്പെണ്ണിൻ സംഗീതം
താരമ്പൻ താഴ്ത്തുന്നു നിൻ പീലിക്കണ്ണിൻ നാളം..
(കനകശിലയിലൊരു....)

kanagaśilayilŏru devīśilbaṁ
kaḽabhamaḻayilŏru pūjādalbaṁ
oŏo...oŏo...oŏo...o o...
uyirilŏḻugumŏru mohāveśaṁ
miḻiyilaliyuvadu nīlāgāśaṁ
oŏo...oŏo...oŏo...o o...
mĕy taloḍuṁ neraṁ neraṁ
kai viḍunnu tīraṁ tīraṁ
nĕñjiledo tāḽaṁ tāḽaṁ
kaṇṇil minnuṁ tāraṁ tāraṁ...
sĕllattāmara allippūvinu
mullappūkkālaṁ...
oho..illikkāṭṭilĕ oḍattaṇḍinu
kalyāṇakkālaṁ....
(kanagaśilayilŏru....)

nīyĕn...kāveriyāy...porū pŏnnoḍamāy...
ātmāvilinnĕn mānpeḍa ninnĕ
teḍunnidā....ā...ā...
ŏnnalla nūṟalla ñānĕṇṇippāḍuṁ rāgaṁ
ĕnnāluṁ tīrillā ī jemandippū mohaṁ..
(kanagaśilayilŏru....)

vānil pāṟumboḻuṁ..rāvin nīlāmbal nī...
taimāsamalle....tāruṇyamulle...
ārāriro....o...o...
tārāṭṭil keḽkkunnu ī tālippĕṇṇin saṁgīdaṁ
tāramban dāḻttunnu nin pīlikkaṇṇin nāḽaṁ..
(kanagaśilayilŏru....)