കനമണിച്ചിലമ്പണിഞ്ഞ കാളിയമ്മ ചുറ്റും
കരിമുകിൽ ജടപാറും ദേവിയമ്മ
(കനമണിച്ചിലമ്പണിഞ്ഞ......)
തിരുമിഴിയിൽ തീയാളും തിരുമുറ്റക്കാവിലമ്മ
കളരിക്കൽ കളംപാട്ടിനോടിയെത്തി
ചെണ്ട കടുന്തുടി ചേങ്ങില തിമില
തൊപ്പി മദ്ദളം ഇലത്താളം
കണ്ടും കേട്ടും കലിയിളകിയും
കളത്തിലംബിക നടമാടി
ആടി.... ആടി.......
(കനമണിച്ചിലമ്പണിഞ്ഞ.......)
പതിവുള്ള നൈവേദ്യം അമ്മയ്ക്കു കൊടുത്തവൾ
ഋതുമതിയായൊരു പെൺകിടാവല്ലോ
ചണ്ഡികയാം ജഗദംബികതൻ
തൃക്കണ്ണു തുടുത്തു ശപിച്ചല്ലോ
ഇത്തറവാട്ടിൽ പെൺകൾക്കിനിമേൽ
ഭർത്താക്കന്മാർ വാഴില്ല
വാഴില്ല..... വാഴില്ല.......
(കനമണിച്ചിലമ്പണിഞ്ഞ....)