കനകാംഗീ........
കനകാംഗീ നിന്റെ നനഞ്ഞ സൌന്ദര്യം
കരളില്‍ തീ പടര്‍ത്തീ.....
മഴയും കുളിരും മദനവികാരത്തെ
വീണ്ടും വിളിച്ചുണര്‍ത്തീ....
(കനകാംഗീ നിന്റെ.....)
കനകാംഗീ......
തുടുത്ത മേനിയില്‍ ഈറന്‍ പൂഞ്ചേല
ഉടുക്കുവാനെന്തിത്ര തിടുക്കം...
(തുടുത്ത മേനിയില്‍.....)
നയനസാഫല്യം നേടുവാനണയുമ്പോള്‍
നിനക്കെന്തിനാണൊരു നടുക്കം..
ഈ വിജനതയില്‍ ഈ മണിനികുഞ്ജത്തില്‍
ഇണക്കിളിക്കെന്തിനു നാണം....നാണം...
കനകാംഗീ നിന്റെ നനഞ്ഞ സൌന്ദര്യം
കരളില്‍ തീ പടര്‍ത്തീ.....
മഴയും കുളിരും മദനവികാരത്തെ
വീണ്ടും വിളിച്ചുണര്‍ത്തീ....
കനകാംഗീ.....
അഴിഞ്ഞുവീണ നിന്‍ വാര്‍മുടി മാരിയില്‍
കുതിര്‍ന്നപ്പോഴെന്തൊരു തിളക്കം
(അഴിഞ്ഞുവീണ നിന്‍.....)
മുത്തുകള്‍ ചിന്നിയ നിന്‍ മൃദുമുഖപത്മം
മുകരുമ്പോളെന്തിനു പിണക്കം
മധുവിധു കഴിഞ്ഞിട്ടും മോഹമടങ്ങിയിട്ടും
മതിമുഖിക്കെന്തിനു നാണം...നാണം...
കനകാംഗീ നിന്റെ നനഞ്ഞ സൌന്ദര്യം
കരളില്‍ തീ പടര്‍ത്തീ.....
മഴയും കുളിരും മദനവികാരത്തെ
വീണ്ടും വിളിച്ചുണര്‍ത്തീ....
കനകാംഗീ.....