Kan kulirkke

കൺ കുളിർക്കേ
Year
Language

കണ്‍കുളിര്‍ക്കേ കണ്ടോട്ടേ ഞാന്‍ കനകശില്‍പ്പമേ
കണ്ടുകണ്ടിരുന്നോട്ടേ ഞാന്‍ കാവ്യഭാവനേ

നീലവാനനീലിമ നിന്‍ നീള്‍മിഴിത്തുമ്പില്‍
അന്തിമേഘ ശോണിമ നിന്‍ ചെന്തളിര്‍ച്ചുണ്ടില്‍
ചെന്തളിര്‍ച്ചുണ്ടില്‍ നിന്‍ ചെന്തളിര്‍ച്ചുണ്ടില്‍

ചന്ദന കുളിര്‍മ നിന്റെ മാന്തളിര്‍ മെയ്യില്‍
പിച്ചകപ്പൂവെണ്മ നിന്റെ പുഞ്ചിരിത്തെല്ലില്‍
പുഞ്ചിരിത്തെല്ലില്‍ നിന്‍ പുഞ്ചിരിത്തെല്ലില്‍

മച്ചകത്തൊഴുകി വീണ പൂനിലാവു നീ
പുഷ്പകത്തില്‍ വന്നിറങ്ങിയ പുഷ്യരാഗം നീ
പുഷ്യരാഗം നീ എന്റെ പുഷ്യരാഗം നീ

kaṇguḽirkke kaṇḍoṭṭe ñān kanagaśilppame
kaṇḍugaṇḍirunnoṭṭe ñān kāvyabhāvane

nīlavānanīlima nin nīḽmiḻittumbil
andimegha śoṇima nin sĕndaḽirscuṇḍil
sĕndaḽirscuṇḍil nin sĕndaḽirscuṇḍil

sandana kuḽirma ninṟĕ māndaḽir mĕyyil
piccagappūvĕṇma ninṟĕ puñjirittĕllil
puñjirittĕllil nin puñjirittĕllil

maccagattŏḻugi vīṇa pūnilāvu nī
puṣpagattil vanniṟaṅṅiya puṣyarāgaṁ nī
puṣyarāgaṁ nī ĕnṟĕ puṣyarāgaṁ nī