Kalyyaanamelam kelkkumbol

കല്യ്യാണമേളം കേൾക്കുമ്പോൾ
Work
Year
Language

കല്യാണമേളം കേൾക്കുമ്പോൾ എന്റെ
കണ്ണു നിറഞ്ഞീടും
കൊഞ്ചും കുരവ കിലുങ്ങുമ്പോൾ എന്റെ
നെഞ്ചു തകർന്നീടും എന്റെ
നെഞ്ചു തകർന്നീടും..

പന്തലിൽ ചെന്നിരുന്നപ്പോഴും
പാലും പഴവും പകർന്നപ്പോഴും
ഇന്നും നിറയെ കിനാവലിയും
മുന്തിരിച്ചാറായിരുന്നു
നറും മുന്തിരിച്ചാറായിരുന്നു
(കല്യാണമേളം)

കുങ്കുമം മായുന്നതിന്നു മുൻപെ
കോടിയുലയുന്നതിന്നു മുൻപെ
കണ്ണീരു വീണെൻ മണിയറയിലെ
കർപ്പൂരനാളമണഞ്ഞു
മൊട്ടിട്ടുനിന്ന വസന്തമെല്ലാം
പൊട്ടിത്തകർന്നു കരിഞ്ഞു
പൊട്ടിത്തകർന്നു കരിഞ്ഞു
(കല്യാണമേളം)

kalyāṇameḽaṁ keḽkkumboḽ ĕnṟĕ
kaṇṇu niṟaññīḍuṁ
kŏñjuṁ kurava kiluṅṅumboḽ ĕnṟĕ
nĕñju tagarnnīḍuṁ ĕnṟĕ
nĕñju tagarnnīḍuṁ..

pandalil sĕnnirunnappoḻuṁ
pāluṁ paḻavuṁ pagarnnappoḻuṁ
innuṁ niṟayĕ kināvaliyuṁ
mundiriccāṟāyirunnu
naṟuṁ mundiriccāṟāyirunnu
(kalyāṇameḽaṁ)

kuṅgumaṁ māyunnadinnu munpĕ
koḍiyulayunnadinnu munpĕ
kaṇṇīru vīṇĕn maṇiyaṟayilĕ
karppūranāḽamaṇaññu
mŏṭṭiṭṭuninna vasandamĕllāṁ
pŏṭṭittagarnnu kariññu
pŏṭṭittagarnnu kariññu
(kalyāṇameḽaṁ)