കല്യാണസൌഗന്ധികപ്പൂതേടി
കാടുകളില്‍ ഞാനലയുന്നു
കാതരമിഴിയാം വനകന്യകയെന്‍
ഗാനമായെന്നില്‍ വിരിയുന്നൂ
കദളീവനത്തില്‍ കണ്ടറിഞ്ഞല്ലോ
കാമസുരഭിയായി
രതിസുഖസാരേ നാടകമാടും
രജനീഗന്ധിയായി
വിരാടപര്‍വ്വത്തില്‍ വിഷാദസന്ധ്യയില്‍
വീണപൂവല്ലേ നീ
നീചരാഗങ്ങളാല്‍ നിന്നെയുണര്‍ത്തും
കീചകന്മാരുണ്ടോ ഇവിടെ
കീചകന്മാരുണ്ടോ?
ആരണ്യപുഷ്പമേ ആരറിയാനീ
അജ്ഞാതവാസതപം
വേണ്ടാ പാദങ്ങള്‍ ഇനിയിടറേണ്ട
പാണ്ഡവനല്ലോ ഞാന്‍