Kalyaanakkuyil vilikkum

കല്യാണക്കുയില്‍ വിളിക്കും
Work
Year
Language

കല്യാണക്കുയിലുവിളിക്കും കല്‍ക്കണ്ടത്തേന്‍ മാവിന്‍ ചോട്ടില്‍
കണ്ണാരം പൊത്താന്‍ വായോ കുഴലൂതാന്‍ വായോ
നീയിന്നെന്‍ പൈയ്യിനെ മേയ്ക്കാന്‍ ഈവഴിയേ വായോ
നീലക്കാര്‍വര്‍ണ്ണാ നല്ലൊരു കൈനീട്ടം തായോ....
കല്യാണക്കുയിലുവിളിക്കും കല്‍ക്കണ്ടത്തേന്‍ മാവിന്‍ ചോട്ടില്‍
കണ്ണാരം പൊത്താന്‍ വായോ കുഴലൂതാന്‍ വായോ.....

പട്ടുടയാട കവര്‍ന്നോ നീ..പാവം ഞാന്‍ കാണാതെ
പാൽക്കുടമെന്തിനുടച്ചൂ നീ..പകലാരും അറിയാതെ
കാളിന്ദീതീരം കാണാന്‍ കണ്ണാന്തുമ്പികള്‍ പോകും നേരം
നീയെന്നെ പുല്‍കാതെങ്ങനെ പീലിപ്പൂ ചൂടും (കാളിന്ദീതീരം....)
ഞാനിന്നും നിന്നെ തേടും രാധികയാണല്ലോ..
നീയല്ലാതാരുമെനിക്കീ ഭൂമിയിലില്ലല്ലോ...
കല്യാണക്കുയിലുവിളിക്കും കല്‍ക്കണ്ടത്തേന്‍ മാവിന്‍ ചോട്ടില്‍
കണ്ണാരം പൊത്താന്‍ വായോ കുഴലൂതാന്‍ വായോ.....

ഓടക്കുഴലുപഠിക്കാനും ഒരു മോഹം തോന്നുന്നു
ആടിപ്പാടി നടക്കാനും അതിരില്ലാതാവുന്നു
ഓരോരോ വഴിയും നീങ്ങി കാലിൽത്തൊട്ടു വിളിക്കും നേരം
നീയെന്നെ തനിയെ നിര്‍ത്തി പോവാതരുതല്ലോ(ഓരോരോ.....)
ഞാനെന്നും നിന്നെയുണര്‍ത്തും ഗോപികയാണല്ലോ
നീയല്ലാതെന്നെയുറക്കാനൊരുവരുമില്ലല്ലോ....
(കല്യാണക്കുയിലുവിളിക്കും....)

kalyāṇakkuyiluviḽikkuṁ kalkkaṇḍatten māvin soṭṭil
kaṇṇāraṁ pŏttān vāyo kuḻalūdān vāyo
nīyinnĕn paiyyinĕ meykkān īvaḻiye vāyo
nīlakkārvarṇṇā nallŏru kainīṭṭaṁ tāyo....
kalyāṇakkuyiluviḽikkuṁ kalkkaṇḍatten māvin soṭṭil
kaṇṇāraṁ pŏttān vāyo kuḻalūdān vāyo.....

paṭṭuḍayāḍa kavarnno nī..pāvaṁ ñān kāṇādĕ
pālkkuḍamĕndinuḍaccū nī..pagalāruṁ aṟiyādĕ
kāḽindīdīraṁ kāṇān kaṇṇāndumbigaḽ poguṁ neraṁ
nīyĕnnĕ pulgādĕṅṅanĕ pīlippū sūḍuṁ (kāḽindīdīraṁ....)
ñāninnuṁ ninnĕ teḍuṁ rādhigayāṇallo..
nīyallādārumĕnikkī bhūmiyilillallo...
kalyāṇakkuyiluviḽikkuṁ kalkkaṇḍatten māvin soṭṭil
kaṇṇāraṁ pŏttān vāyo kuḻalūdān vāyo.....

oḍakkuḻalubaṭhikkānuṁ ŏru mohaṁ tonnunnu
āḍippāḍi naḍakkānuṁ adirillādāvunnu
ororo vaḻiyuṁ nīṅṅi kālilttŏṭṭu viḽikkuṁ neraṁ
nīyĕnnĕ taniyĕ nirtti povādarudallo(ororo.....)
ñānĕnnuṁ ninnĕyuṇarttuṁ gobigayāṇallo
nīyallādĕnnĕyuṟakkānŏruvarumillallo....
(kalyāṇakkuyiluviḽikkuṁ....)