കല്ലും മലയും ഉടച്ചവരേ
കളിമണ്ണും ചെളിയും അരച്ചവരേ
ആരാണു ആരാണു നിങ്ങൾ ആരാണ്
ആരാണ് നിങ്ങൾ
എല്ലു നുറുങ്ങി പണിതീ മണ്ണിൽ
സ്വർലോകങ്ങൾ തീർത്തവരേ
ആരാണു ആരാണു നിങ്ങൾ ആരാണ്
ആരാണ് നിങ്ങൾ
മർദ്ദിതർ ഞങ്ങൾ പീഢിതർ ഞങ്ങൾ
അദ്ധ്വാനിപ്പവർ ഞങ്ങൾ
നിത്യമീ പാരിൽ ചുറ്റിനടക്കുന്ന കൃത്യം
ഞങ്ങൾതൻ ദൗത്യം
മാനവനൂതന സംസ്കാരത്തിൻ
തേരിതിൽ മുന്നോട്ടു പോവാൻ
പാതകൾ തീർക്കാൻ രാപ്പകലെല്ലാം
പണി ചെയ്യുന്നവൻ നിങ്ങൾ
ആരാണു ആരാണു നിങ്ങൾ ആരാണ്
ആരാണ് നിങ്ങൾ
ചൊട്ടമുതൽക്കേ ചുടലവരേയ്ക്കും
കഷ്ടപ്പെടുന്നവർ നിങ്ങൾ
പട്ടിണി തിന്നിട്ടും പാടങ്ങൾതോറും
വിത്തുവിതയ്ക്കുവോർ നിങ്ങൾ
ആരാണു ആരാണു നിങ്ങൾ ആരാണ്
ആരാണ് നിങ്ങൾ
നിന്ദിതർ ഞങ്ങൾ വഞ്ചിതർ ഞങ്ങൾ
വിദ്യാധാരികൾ ഞങ്ങൾ
വേദന സമ്പാദ്യം ഞങ്ങൾക്ക്
കൈയ്യിലു വേലത്തഴമ്പുകൾ മാത്രം
കൊട്ടാരക്കെട്ടും കോട്ടയും പാരിൽ
കെട്ടിപ്പടുത്തവർ ഞങ്ങൾ
ക്ഷേത്രവും പള്ളിയും ബുദ്ധവിഹാരവും
തീർത്തു വിയർപ്പിനാൽ ഞങ്ങൾ
ആരാണു ആരാണു നിങ്ങൾ ആരാണ്
ആരാണ് നിങ്ങൾ
പകലന്തിയോളം ചോര വിയർപ്പാക്കി
പണി ചെയ്യുന്നവർ നിങ്ങൾ
പുത്തനാം ലോകക്രമം പടുത്തീടുവാൻ
ബദ്ധപ്രതിഞ്ജർ നിങ്ങൾ
ആരാണു ആരാണു നിങ്ങൾ ആരാണ്
ആരാണ് നിങ്ങൾ
സൃഷ്ടി സൃഷ്ടി ഞങ്ങൾതൻ ലക്ഷ്യം
സൃഷ്ടി ഞങ്ങൾതൻ ദൗത്യം
പുത്തനാം ലോകസമൂഹസമത്വത്തിൻ
സൃഷ്ടിയും ഞങ്ങൾതൻ ലക്ഷ്യം