Kallolam nalla paaneeyam

കള്ളോളം നല്ല പാനീയം
Work
Year
Language

കള്ളോളം നല്ല പാനീയം ഭൂലോകത്തില്ല മാളോരേ
എള്ളോളം പള്ളയിൽ ചെന്നാൽ ഭൂലോകം ധിമിതിന്തിത്തൈ

പിറക്കും മുൻപുദരവും പിറന്നാലീ ഉലകവും
അന്ധകാരമൂകമാം......നിലവറകൾ....
(കള്ളോളം നല്ല പാനീയം......)

സ്വരൂപത്തില്‍ നമ്മളെ സ്ഫുടം ചെയ്യാനീശ്വരൻ
ബന്ധനം വിധിച്ചതീ......തടവറയിൽ.....
(കള്ളോളം നല്ല പാനീയം.....)

പടച്ചോനെ നമ്മളും തളച്ചല്ലോ ശിലകളിൽ
കോവിലെന്ന പേരിലെ.......തുറങ്കിനുള്ളിൽ.....
(കള്ളോളം നല്ല പാനീയം.....)

kaḽḽoḽaṁ nalla pānīyaṁ bhūlogattilla māḽore
ĕḽḽoḽaṁ paḽḽayil sĕnnāl bhūlogaṁ dhimidindittai

piṟakkuṁ munpudaravuṁ piṟannālī ulagavuṁ
andhagāramūgamāṁ......nilavaṟagaḽ....
(kaḽḽoḽaṁ nalla pānīyaṁ......)

svarūbattil nammaḽĕ sphuḍaṁ sĕyyānīśvaran
bandhanaṁ vidhiccadī......taḍavaṟayil.....
(kaḽḽoḽaṁ nalla pānīyaṁ.....)

paḍacconĕ nammaḽuṁ taḽaccallo śilagaḽil
kovilĕnna perilĕ.......tuṟaṅginuḽḽil.....
(kaḽḽoḽaṁ nalla pānīyaṁ.....)