Kallaayippulayoru

കല്ലായിപ്പുഴയൊരു
Work
Year
Language

കല്ലായിപ്പുഴയൊരു മണവാട്ടി
കടലിന്റെ പുന്നാര മണവാട്ടി
പതിനാറുതികഞ്ഞിട്ടും കല്യാണം കഴിഞ്ഞിട്ടും
പാവാടമാറ്റാത്ത പെണ്‍കുട്ടി
കല്ലായിപ്പുഴയൊരു മണവാട്ടി

കിഴക്കന്‍ മലയുടെ മോളാണ്
കിലുകിലെച്ചിരിക്കുന്ന പെണ്ണാണ്
മിടുക്കിപ്പെണ്ണിനു കൈകളിലണിയാന്‍
മിസരിപ്പൊന്നിന്റെ വളയാണ്
ഓ.... ആ‍......
കല്ലായിപ്പുഴയൊരു മണവാട്ടി...

മണവാട്ടിപ്പെണ്ണിനു ഞൊറിഞ്ഞുടുക്കാന്‍
മാനത്തുന്നിറങ്ങിയ പട്ടാണ്
പകലും രാവും പെണ്ണിന്റെ ചുണ്ടത്ത്
ബദറുല്‍ മുനീറിന്റെ പാട്ടാണ്
ഓ..... ആ......
കല്ലായിപ്പുഴയൊരു മണവാട്ടി.....

kallāyippuḻayŏru maṇavāṭṭi
kaḍalinṟĕ punnāra maṇavāṭṭi
padināṟudigaññiṭṭuṁ kalyāṇaṁ kaḻiññiṭṭuṁ
pāvāḍamāṭrātta pĕṇguṭṭi
kallāyippuḻayŏru maṇavāṭṭi

kiḻakkan malayuḍĕ moḽāṇ
kilugilĕccirikkunna pĕṇṇāṇ
miḍukkippĕṇṇinu kaigaḽilaṇiyān
misarippŏnninṟĕ vaḽayāṇ
o.... ā......
kallāyippuḻayŏru maṇavāṭṭi...

maṇavāṭṭippĕṇṇinu ñŏṟiññuḍukkān
mānattunniṟaṅṅiya paṭṭāṇ
pagaluṁ rāvuṁ pĕṇṇinṟĕ suṇḍatt
badaṟul munīṟinṟĕ pāṭṭāṇ
o..... ā......
kallāyippuḻayŏru maṇavāṭṭi.....