Kaliyugamoru

കലിയുഗമൊരു
Year
Language

ലേഡീസ് ആൻഡ് ജെന്റിൽ മാൻ കമോൺ ചിയേഴ്സ്
മഹതികളായ മഹതികളേ
തരുണികളായ തരുണികളേ
പണ്ഡിതരേ പാമരരേ
ശില്പികളേ ഹിപ്പികളേ
ജൽദീ ആവോ

കലിയുഗമൊരു പൊയ്മുഖമായ് ചങ്ങാതീ
കണ്ണില്ലെങ്കിലോ മനുഷ്യജന്മവും മണ്ണായീ
തലക്കു മീതേ പണമുണ്ടെങ്കിലും
തനിക്കു ചുറ്റും തുണയുണ്ടെങ്കിലും
ഇരവേത് പകലേതെന്നറിയില്ല
(കലിയുഗമൊരു..)

ഫോറിൻ കണ്ണട കൈയ്യിലുണ്ടേ ഇന്ദ്രജാലക്കണ്ണട കൈയിലുണ്ട്
പിന്നെ മാലക്കണ്ണുള്ള മാന്യന്മാർക്കുള്ള മോഡലുണ്ട്
വെയിലൊഴുക്കണ കണ്ണടകൾ പിന്നെ
വേല കാണാൻ കണ്ണടകൾ
കോളേജു ബ്യൂട്ടികൾക്ക് കണ്ണടകൾ
(കലിയുഗമൊരു..)

എക്സ് റേ കണ്ണട ഞങ്ങൾ തരാം
ഒരു സ്പെഷ്യൽ കണ്ണട ഞങ്ങൾ തരാം
അതിൽ സുന്ദരിമാരുടെ സെക്സ് കാണും സൂത്രമുണ്ടേ
കായം തീരുന്ന കണ്ണടകൾ ഇത്
കാലത്ത് കിട്ടണ കണ്ണടകൾ
മോഡേൺ യുഗത്തിനായ കണ്ണടകൾ
(കലിയുഗമൊരു..)

leḍīs ānḍ jĕnṟil mān kamoṇ siyeḻs
mahadigaḽāya mahadigaḽe
taruṇigaḽāya taruṇigaḽe
paṇḍidare pāmarare
śilbigaḽe hippigaḽe
jaldī āvo

kaliyugamŏru pŏymukhamāy saṅṅādī
kaṇṇillĕṅgilo manuṣyajanmavuṁ maṇṇāyī
talakku mīde paṇamuṇḍĕṅgiluṁ
tanikku suṭruṁ tuṇayuṇḍĕṅgiluṁ
iravet pagaledĕnnaṟiyilla
(kaliyugamŏru..)

phoṟin kaṇṇaḍa kaiyyiluṇḍe indrajālakkaṇṇaḍa kaiyiluṇḍ
pinnĕ mālakkaṇṇuḽḽa mānyanmārkkuḽḽa moḍaluṇḍ
vĕyilŏḻukkaṇa kaṇṇaḍagaḽ pinnĕ
vela kāṇān kaṇṇaḍagaḽ
koḽeju byūṭṭigaḽkk kaṇṇaḍagaḽ
(kaliyugamŏru..)

ĕks ṟe kaṇṇaḍa ñaṅṅaḽ tarāṁ
ŏru spĕṣyal kaṇṇaḍa ñaṅṅaḽ tarāṁ
adil sundarimāruḍĕ sĕks kāṇuṁ sūtramuṇḍe
kāyaṁ tīrunna kaṇṇaḍagaḽ it
kālatt kiṭṭaṇa kaṇṇaḍagaḽ
moḍeṇ yugattināya kaṇṇaḍagaḽ
(kaliyugamŏru..)