പട്ടണത്തിലെന്നും പത്തുനേരം ഈ സൂര്യനുദിക്കും
പട്ടുപോലെ മിന്നും പുത്തന്‍ വീടും വീട്ടില്‍ മുത്തണിമുറ്റം
മുറ്റത്തുള്ള പന്തലിലെന്നും
സ്വര്‍ണ്ണകൊണ്ടു തോരണം കെട്ടും
നാട്ടിന് പുറത്തൊരു പട്ടണം തീരുക്കുവാന്
എന്തെല്ലാം ചെയ്തൊരുക്കും
മണികായലില് ഒരു മന്ദിരം
അതില്‍ മാലകള്‍ മോതിരങ്ങള്‍
താരും കൂത്തണിവീടും പിന്നെ
തേരാപാരകൊഞ്ചി നടക്കും ചന്തമുള്ള പെണ്കൊടിമാരും
പാടത്തെ നെല്ലൊക്കെ വാരിക്കളഞ്ഞൊരു
കൊട്ടക കെട്ടിവക്കാം സിനിമാ കൊട്ടക കെട്ടിവയ്ക്കാം
മണിമേടകള്‍ വഴിത്താരകള്‍
അതിലായിരം വാഹനങ്ങള്‍
പാട്ടും പൂക്കളിയാട്ടും പിന്നെ
മിന്നുമ്പോള്‍ ഇംഗ്ലീഷു ചൊല്ലി നടന്നു
സുന്ദരിയും സുന്ദരന്മാരും