കളകളം പാടുമീ കല്ലോലിനിയില്‍
കാറ്റിനെയാരെടുത്തെറിഞ്ഞു
ആലിംഗനത്തിലാ മധുരിക്കും നൊമ്പരത്തില്‍
ആയിരം മലര്‍മാല ഞൊറിഞ്ഞു - തെന്നല്‍
ആയിരം മലര്‍മാല ഞൊറിഞ്ഞു...
(കളകളം)
അനഘമാം സ്വപ്നത്തിന്നാഴങ്ങളില്‍ സഖീ
അലിയുവാന്‍ മോഹിക്കുന്നില്ലേ?
അഭിലാഷം അലതല്ലി മറിയുമ്പോള്‍
മൗനത്തിന്‍ അണക്കെട്ടു തകരുകയില്ലേ?
(കളകളം)
നിറയുമീ നിര്‍വൃതിത്തേനാറിന്‍ തിരകളില്‍
ഒഴുകും നീയെന്‍ കളിയോടം
മനസ്സിന്റെ ചിപ്പികള്‍ വിളയുമ്പോള്‍
മരണവും മധുരാനുഭൂതിയായ് മാറും
(കളകളം)