ഒരു മേഘനാദമീ ഇരുളില്‍
വിട ചൊല്ലി മാഞ്ഞതെന്തേ
തേങ്ങുന്നു ദൂരെ ഏതോ
തേനില്‍ കുതിര്‍ന്ന ഗാനം (ഒരു മേഘ നാദമീ )
പറയാതെ പോയതെന്തേ നീ...
തളിരാര്‍ന്നു നിന്നു ബാല്യം
താരാട്ടു പാട്ടു പോലെ
പാറിപ്പറന്നു ഹൃദയം
പാല്ത്തുമ്പിയെന്ന പോലെ
കനിവിന്റെയമ്മയരികെ
കനിവിന്റെയമ്മരികെ
കണിമുല്ലപൂത്തപോലെ
പിരിയുന്നതെന്തു തമ്മില്‍
നിറയുന്നതെന്തു മിഴികള്‍
ഒരുനോക്കു കാണുവാന്‍ വരുമോ
തിരിതാഴുമീ നിലാവില്
തിരയുന്നിതാരെ യാരെ യാരെ
തേരില്‍ വരുന്നൊ രുദയം
തേടുന്നതാരെയാരെ
തളരുന്നു ജീവലതകള്
പൊഴിയുന്നു ശോകമണികള്
ചിറകാര്‍ന്ന മോഹശലഭം
പിടയുന്നു വീണ്ടുമഴലില്
ഒരു നീല ചന്ദ്രനായ് ദൂരെ
ചിരിതൂകിനിന്നതാരോ
നീയെന്നുമെന്റെതല്ലോ
കാണാതെ മാഞ്ഞുവല്ലോ
ഒരു വാക്ക് മിണ്ടുവാന്‍ വരുമോ
ഒരു നോക്കു കാണുവാന്‍ വരുമോ