ആറ്റ് മഴ ചാറ്റും
ഞാറ്റുവേല കാറ്റും
ആറ്റ് മഴ ചാറ്റും
ഞാറ്റുവേല കാറ്റും
മംഗള തിരു മഞ്ഞള്‍ സൂര്യന് തേരോട്ടം
മാരികാവടി കൂത്ത് കുമ്മി തന് തെയ്യാട്ടം
മാട്ടുവണ്ടി പാട്ടും
കോടമഞ്ഞിന് മാറ്റും
പൊട്ടു തൊട്ടൊരു പുലരി പെണ്ണിന്റെ പുക്കാറും
പൂത്ത താമര തേരിറങ്ങട്ടെ അമ്മാടി
വായാടി തത്തമ്മേ പുന്നെല്ലിന്‍ തെല്ലുണ്ടോ തെയ്യാരം
തേക്ക് പാട്ടിന്റെ തെക്കിനി പാടത്തെ തന്നാരം
വായാടി തത്തമ്മേ പുന്നെല്ലിന്‍ തെല്ലുണ്ടോ തെയ്യാരം
തേക്ക് പാട്ടിന്റെ തെക്കിനി പാടത്തെ തന്നാരം
കോയില്‍ മാടം കനിവിന് ഓടം
തൈ പിറന്നാല്‍ തേനൊഴുകണ ഒരാറ്റു തീരം
കോടി മാറ്റി കൂടെ വന്നു പൂരം
മാട്ടുവണ്ടി പാട്ടും
കോടമഞ്ഞിന് മാറ്റും
പൊട്ടു തൊട്ടൊരു പുലരി പെണ്ണിന്റെ പുക്കാറും
പൂത്ത താമര തേരിറങ്ങട്ടെ അമ്മാടി
മീനമ്മ തേനമ്മ മെയ്യാര പണ്ടങ്ങള് തീര്കെണ്ടേ
കൊയ്ത്തു കാലത്തെ കന്നി നിലാവിനെ ചേറേണ്ടേ
മീനമ്മ തേനമ്മ മെയ്യാര പണ്ടങ്ങള് തീര്കെണ്ടേ
കൊയ്ത്തു കാലത്തെ കന്നി നിലാവിനെ ചേറേണ്ടേ
മഴ നനഞ്ഞാല്‍ വെയില് വിരിഞ്ഞാല്‍
മയില്‍ മെനഞ്ഞ കൂട് ചേരേണ്ടേ
മാങ്കുയിലിന് താലി ചാർത്തിടേണ്ടേ
സിന്ധിയിലെ സിന്ധിയിലെ ആയോ സിന്ധിയിലെ
സിന്ധിയിലെ സിന്ധിയിലെ ആയോ സിന്ധിയിലെ .....