Kaiyyettum doore

കൈയ്യെത്തും ദൂരെ
Work
Year
Language

കൈയ്യെത്തും ദൂരെ ഒരു കുട്ടിക്കാലം
മഴവെള്ളം‌പോലെ ഒരു കുട്ടിക്കാലം
ആടിക്കാറ്റാ‍യോ പായും പ്രായം
അമ്മക്കിളിയുടെ ചിറകിലൊതുങ്ങും പ്രായം
അരയാലിലയായ് നാമം ചൊല്ലും പ്രായം
(കൈയ്യെത്തും)

അന്നു കണ്ടതെല്ലാം ഇന്നുമുണ്ടു കണ്ണില്‍
അന്നു കേട്ടതെല്ലാം ഇന്നുമുണ്ടു കാതില്‍
മറക്കുവതെങ്ങിനെ ആ മലര്‍‌വസന്തം
അന്നെന്റെ മാനസജാലകവാതിലില്‍
മുട്ടിവിളിച്ചൊരു പെണ്‍‌മുഖമിന്നും
ഓര്‍ക്കുന്നു ഞാന്‍.......
(കൈയ്യെത്തും)

വൃശ്‌ചികരാവിന്‍ മച്ചകത്തന്നു ഞാന്‍
കണികണ്ട ചന്ദ്രിക മായാതെ നില്‍പ്പൂ
ആദ്യാനുരാഗമായുണര്‍ന്നു നില്‍പ്പൂ
ഒരിക്കലും മായാത്തൊരിന്ദ്രധനുസ്സുപോല്‍
അമ്മയെന്നിലെയെന്നിലിരിപ്പൂ അനുഗ്രഹമായ്
(കൈയ്യെത്തും)

kaiyyĕttuṁ dūrĕ ŏru kuṭṭikkālaṁ
maḻavĕḽḽaṁ‌polĕ ŏru kuṭṭikkālaṁ
āḍikkāṭrāyo pāyuṁ prāyaṁ
ammakkiḽiyuḍĕ siṟagilŏduṅṅuṁ prāyaṁ
arayālilayāy nāmaṁ sŏlluṁ prāyaṁ
(kaiyyĕttuṁ)

annu kaṇḍadĕllāṁ innumuṇḍu kaṇṇil
annu keṭṭadĕllāṁ innumuṇḍu kādil
maṟakkuvadĕṅṅinĕ ā malar‌vasandaṁ
annĕnṟĕ mānasajālagavādilil
muṭṭiviḽiccŏru pĕṇ‌mukhaminnuṁ
orkkunnu ñān.......
(kaiyyĕttuṁ)

vṛś‌sigarāvin maccagattannu ñān
kaṇigaṇḍa sandriga māyādĕ nilppū
ādyānurāgamāyuṇarnnu nilppū
ŏrikkaluṁ māyāttŏrindradhanussubol
ammayĕnnilĕyĕnnilirippū anugrahamāy
(kaiyyĕttuṁ)