കൈക്കുടന്ന പകർന്നൊരു നീരിൽ
സാഗരനീലിമ മാഞ്ഞതു പോലെ
പൊയ് മുഖ കനലിതൾ കൊഴിഞ്ഞു
വിൺ വൈഖരിയോ വീണു കരഞ്ഞു
മിഴികളടച്ചു വിതുമ്പി സ്വത്ത്വം
മെല്ലെ വേവിൻ തരിശിലലഞ്ഞു
(കൈക്കുടന്ന..)
ഋതുവിൽ മിന്നിയ വെൺതൂവലുകൾ
അമ്പിൻ മുനയിലുറഞ്ഞു (2)
വർണ്ണമൊഴിഞ്ഞൊരു മനസ്സിൽ
തമസ്സിൻ ക്ലാവു ചിറകു വിരിച്ചു
തിരികളണഞ്ഞൊരു ഹൃദയ ദളങ്ങളിൽ
യജ്ഞമുരുകിയൊലിച്ചു (2)
മുന്നിൽ ഭൂമിക കൂപമൊരുക്കി
കണ്ണോ കണ്ണീരിന്നു കൊതിച്ചു
(കൈക്കുടന്ന..)