കതിർമണ്ഡപത്തിൽ കാത്തു നിന്നു ഞാൻ
കല്യാണമാല്യം ചാർത്തി വന്നു നീ
പ്രണയവീണയിൽ ശ്രുതി ചേർത്തവൾ ഞാൻ
മദനരാഗം മീട്ടിയതിൽ നീ
(കതിർ...)
കൊതിച്ചു ഞാൻ കോർത്തൊരനുരാഗമാല്യം
കവർന്നെടുത്തു നീയണിഞ്ഞെങ്കിൽ പോലും
നിനക്കു നേരുന്നു ഞാൻ മംഗളങ്ങൾ
നിറഞ്ഞ സ്വപ്നത്തിൻ മധു മാധവങ്ങൾ
പോയ്‌വരൂ പോയ്‌വരൂ പ്രിയസോദരീ
(കതിർ..)
വിടർന്ന പൊൻപൂക്കൾ പൊയ്പ്പോയ ദുഃഖം
നുകർന്നു ഗ്രീഷ്മത്തെ വരവേൽക്കാമിനി ഞാൻ
നിനക്കു നേരുന്നു ഞാൻ ഭാവുകങ്ങൾ
നിരന്ന സൗഭാഗ്യ ദീപാങ്കുരങ്ങൾ
പോയ്‌വരൂ പോയ്‌വരൂ പ്രിയസോദരീ
(കതിർ..)