ആ...ആ...ആ.....
ഹൃദയവൃന്ദാവനിയില്‍ കാതോര്‍ത്തു സ്വപ്നങ്ങള്‍ കാത്തുനില്‍ക്കെ
ആദ്യാനുരാഗത്തിന് ആത്മനൊമ്പരവുമായാരോകടന്നുവന്നു
ജാലകവാതിലില്‍ പാതി മറഞ്ഞുനിന്നെന്നെ തരളിതനാക്കി
എന്നെ പുളകിതനാക്കി......
ഹൃദയവൃന്ദാവനിയില്‍ ....വൃന്ദാവനിയില്‍
താരുണ്യമൊഴുകും താരിളംമേനിയില്
മൃദുല വികാരങ്ങള്‍ പൂത്തൂ.....
താരുണ്യമൊഴുകും താരിളംമേനിയില്
മൃദുല വികാരങ്ങള്‍ പൂത്തൂ.....
തൂമഞ്ഞിലുണരും കുഞ്ഞിളംപൂക്കള്പോ-
ലെന്നെ മറന്നു ഞാന്‍ നിന്നു
ആദ്യ ചുംബനത്തിന്റെ അമൃതസഞ്ജീവനി
ആത്മദലത്തില് പടര്‍ന്നൂ......
ഹൃദയവൃന്ദാവനിയില്‍ കാതോര്‍ത്തു സ്വപ്നങ്ങള്‍ കാത്തുനിൽക്കേ..
വാചാലമാം മൌനരാഗങ്ങള് പാടും
മന്ത്രങ്ങളായിരം കേട്ടൂ
വാചാലമാം മൌനരാഗങ്ങള് പാടും
മന്ത്രങ്ങളായിരം കേട്ടൂ
തേന്‍കണം നുകരും കുളിരിളം കാറ്റുപോല്‍
എന്നില്‍ തിരഞ്ഞുഞാനെന്തോ ....
ആരോരുമറിയാത്തൊരാസുഖനിമിഷത്തിന്
ആലിംഗനത്താല്‍ മയങ്ങീ.....
(ഹൃദയവൃന്ദാവനിയില്‍ കാതോര്‍ത്തു.......)