Kadale neelakkadale

കടലേ നീലക്കടലേ
Work
Year
Language

കടലേ... നീലക്കടലേ...
കടലേ നീലക്കടലേ നിന്നാത്മാവിലും
നീറുന്ന ചിന്തകളുണ്ടോ? (2)
കടലേ നീലക്കടലേ..

ഒരു പെണ്‍മണിയുടെ ഓര്‍മ്മയില്‍ മുഴുകി
ഉറങ്ങാത്ത രാവുകളുണ്ടോ?
കടലേ നീലക്കടലേ

താര മനോഹര ലിപിയില്‍ വാനം
പ്രേമകവിതകള്‍ എഴുതുന്നു
ആരോമലാളേ ആരോമലാളേ
ആരികിലിരുന്നതു പാടിത്തരുവാന്‍
ആരോമലാളേ നീ വരുമോ?

കടലല പാടി കരളും പാടി
കദനം നിറയും ഗാനങ്ങള്‍
ആകാശമകലെ ആശയും അകലെ
ആരോമലാളേ നീയെവിടെ
ആരോമലാളേ നീയെവിടെ

കടലേ നീലക്കടലേ നിന്നാത്മാവിലും
നീറുന്ന ചിന്തകളുണ്ടോ (2)
കടലേ.. നീലക്കടലേ

kaḍale... nīlakkaḍale...
kaḍale nīlakkaḍale ninnātmāviluṁ
nīṟunna sindagaḽuṇḍo? (2)
kaḍale nīlakkaḍale..

ŏru pĕṇmaṇiyuḍĕ ormmayil muḻugi
uṟaṅṅātta rāvugaḽuṇḍo?
kaḍale nīlakkaḍale

tāra manohara libiyil vānaṁ
premagavidagaḽ ĕḻudunnu
āromalāḽe āromalāḽe
ārigilirunnadu pāḍittaruvān
āromalāḽe nī varumo?

kaḍalala pāḍi karaḽuṁ pāḍi
kadanaṁ niṟayuṁ gānaṅṅaḽ
āgāśamagalĕ āśayuṁ agalĕ
āromalāḽe nīyĕviḍĕ
āromalāḽe nīyĕviḍĕ

kaḍale nīlakkaḍale ninnātmāviluṁ
nīṟunna sindagaḽuṇḍo (2)
kaḍale.. nīlakkaḍale